സിനിമ

ഒരു പ്രേമം കഴിഞ്ഞ് അടുത്തതിലേക്ക് പോയിട്ടുണ്ട്; പക്ഷേ ഒന്നും വിവാഹത്തിലെത്തിയില്ല- സൗബിന്‍

നടന്‍ എന്ന ലേബലില്‍ നിന്നും പ്രതിഭാധനനായ സംവിധായകന്‍ എന്ന ലേബലിലേക്ക് മാറികൊണ്ടിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍ .പറവ എന്ന ചിത്രം അത്രയ്ക്ക് മികച്ച അഭിപ്രായമാണ് നേടിയത്. ഏറെ തന്‍മയത്വത്തോടെ അതിലേറെ ഒതുക്കത്തോടെ കൈകാര്യം ചെയ്ത ചിത്രം സിനിമാ പ്രേമികളും ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
17 വര്‍ഷമായി സൗബിന്‍ സഹസംവിധാന രംഗത്ത് ഉണ്ട്. ഇതിനിടയില്‍ പെണ്ണു കെട്ടാന്‍ മറന്നു പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

സിനിമ ഹിറ്റായതിന് പിന്നാലെ സൗബിനെ കല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് ചിലര്‍. എന്നാല്‍ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ചോദ്യത്തിന് രസകരമായ മറുപടിയാണ് സൗബിന്‍ നല്‍കിയത്.
'എനിക്കിപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല. പിന്നെ എല്ലാവര്‍ക്കും ഉള്ളത് പോലെ ലവ് കാര്യങ്ങളൊക്ക ഉണ്ടാവാലോ. അതിനൊന്നും ഒരു കുറവും ഇല്ല. പക്ഷേ ഒന്നുള്ളപ്പോള്‍ ഒന്ന് അത്രയുള്ളു.
അല്ലാണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടു വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല. ഒരു പ്രേമം കഴിഞ്ഞ് അടുത്തതിലേക്ക് പോയിട്ടുണ്ട്. പക്ഷേ ഒന്നും വിവാഹത്തില്‍ എത്തിയിട്ടില്ല.’- സൗബിന്‍ പറയുന്നു.
പ്രേമം ഹിറ്റായ ശേഷം ആയിരുന്നു സംവിധായകനായ അല്‍ഫോന്‍സ് പുത്രന്റെ വിവാഹം. അതുപോലെ സൗബിന്റെ കാര്യത്തിലും വൈകാതെ ഒരു കൂട്ടുകാരിയെത്തും എന്നാണ് സിനിമാലോകത്തെ പ്രതീക്ഷ.

 • ഹാരി - മേഗന്‍ വിവാഹത്തില്‍ പ്രിയങ്ക ചോപ്രക്കെന്താണ് കാര്യം!
 • സൗബിന്‍ സാഹിര്‍ വിവാഹിതനായി
 • മുടിയിലല്ല കാര്യം; മുടിമുറിച്ച് പുതിയ ഗെറ്റപ്പില്‍ ലെന
 • 'യൂത്തായ' ലാലേട്ടന്റെ ആദ്യ പൊതുപരിപാടി ഇടപ്പള്ളിയില്‍ ; ഞെട്ടിക്കുന്ന മാറ്റമെന്ന് ആരാധകര്‍
 • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
 • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
 • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
 • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
 • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
 • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway