സ്പിരിച്വല്‍

മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ പ്രഥമ ബൈബിള്‍ കലോത്സവം അവിസ്മരണീയമായി

ലണ്ടന്‍ : വളര്‍ന്നു വരുന്ന തലമുറയെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ വിശ്വാസ പരിശീലനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ സന്ദേശം ഉള്‍ക്കൊണ്ട് കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്‌ഷ്യം വച്ച് ലണ്ടനില്‍ സംഘടിപ്പിച്ച വിശ്വാസ പരിശീലന ദിനാചരണവും ബൈബിള്‍ കലോത്സവവും അവിസ്മരണീയമായി. ലണ്ടന്‍ ഭാഗത്തുള്ള 6 മിഷന്‍ കേന്ദ്രങ്ങളുടെ കൂടി വരവാണ് ലണ്ടനില്‍ ക്രമീകരിച്ചത്. മലങ്കര കത്തോലിക്കാ സഭാ യുകെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കുംമൂട്ടില്‍ ബൈബിള്‍ കലോത്സവം ഉത്‌ഘാടനം ചെയ്തു. നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി ബെന്നി സൗത്താംപ്റ്റന്‍, വിശ്വാസ പരിശീലന കോര്‍ഡിനേറ്റര്‍മാരായ ജോബിന്‍ , ജെറി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.


മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയം പഠനവിധേയമാക്കി. ഈസ്റ്റ് ലണ്ടന്‍ , വെസ്റ്റ് ലണ്ടന്‍ , സൗത്താംപ്റ്റന്‍ , ക്രോയിഡോണ്‍ , ലൂട്ടന്‍ , ആഷ്‌ഫോര്‍ഡ് എന്നീ മിഷനുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്ന് ഏറെ പ്രശംസനീയമായി. ജിസിസി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റെഫി സുനില്‍ , ജൂഡിന്‍ സെബാസ്റ്റ്യന്‍ , എയ്ഞ്ചല്‍ പ്രകാശ്, ലിയാ ഷീന എന്നിവര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു. സണ്‍ഡേ സ്കൂള്‍ പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള പ്രത്യേക സമ്മാനങ്ങളും തദവസരത്തില്‍ വിതരണം ചെയ്തു. വിശ്വാസ പരിശീലന രംഗത്തു സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന മതാധ്യാപകരെയും സമ്മേളനം പ്രത്യേകമായി ആദരിച്ചു.


പുതിയ അധ്യായന വര്‍ഷത്തിലെ കര്‍മ്മപദ്ധതികളുടെ ചര്‍ച്ചയും ക്രമീകരിക്കപ്പെട്ടു. ഇദംപ്രദമായി സംഘടിപ്പിച്ച ബൈബിള്‍ കലോത്സവത്തിന് ജോബിന്റെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയും സെന്റ് ജോസഫ് മലന്കര കാത്തലിക് മിഷനും നേതൃത്വം നല്‍കി.

 • ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ 29ന്
 • ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'ഒരുക്ക ധ്യാനം' നാളെ അപ്ടണ്‍പാര്‍ക്കില്‍
 • ബൈബിള്‍ ധ്യാനയോഗവും രോഗശാന്തി ശുശ്രുഷയും ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡില്‍; ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി
 • യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍
 • സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ 29ന്; അല്ലിന്‍സ് പാര്‍ക്ക് തിരുവചന സാന്ദ്രമാവും
 • മതേതരത്വ സന്ദേശം ഉയര്‍ത്തിപിടിച്ച് നോര്‍ത്ത് അലേര്‍ട്ടനില്‍ മാതാവിന്‍റെ തിരുന്നാള്‍
 • കെറ്ററിങ്ങില്‍ ജപമാല മാസത്തിന്റെസമാപനത്തില്‍ പരിശുദ്ധ അമ്മയുടെ തിരുന്നാള്‍
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 21ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
 • അഭിഷേകാഗ്നി കണ്‍വെന്‍ഷനായി പ്രസ്റ്റണ്‍ റീജിയണ്‍ ഒരുങ്ങി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway