വിദേശം

ടെക്‌സസില്‍ 3വയസുകാരി കൊലപ്പെട്ടതാകാമെന്ന് പോലീസ്; അന്വേഷണം മലയാളി പിതാവിനെ കേന്ദ്രീകരിച്ച്


ഡാലസ്: വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സൂചന. കുഞ്ഞിനെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം വാഹനത്തില്‍ കൊണ്ടുപോയി പുറത്ത് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ട്.
കുട്ടിയെ കാണാതായ സമയത്ത് വീട്ടില്‍ നിന്നും ഒരു വാഹനം പുറത്തുപോയി മടങ്ങിവന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്.


കുട്ടിയുടെ വീടിനു സമീപത്തുള്ള വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുമാണ് സംഭവം നടന്ന അന്നുരാത്രി വീട്ടില്‍ നിന്നും ഒരു വാഹനം പുറത്തുപോയി മടങ്ങിവന്നെന്ന് കണ്ടെത്തിയത്. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് വാഹനം പുറത്തുപോയി തിരിച്ചെത്തിയതെന്നാണ് വിവരം.
പാല് കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ 3 മണിക്ക് വീടിനു പുറത്തു നിര്‍ത്തിയ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിനെ കാണാതാവുകയായിരുന്നു എന്നാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്‌സണ്‍ പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ ദമ്പതികള്‍ ദത്തെടുത്തതാണ്. കുട്ടിക്ക് സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കരുതുന്നത്.


സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളായ വെസ്‌ലി മാത്യുവിനെയും ഭാര്യ സിനിയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വെസ്‌ലി അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഷെറിന്‍ മാത്യൂസിനെ ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് കാണാതായത്.
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്‌ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്‌ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറഞ്ഞിരുന്നു. കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും സംശയത്തിന് കാരണമായിരുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്‌ലി മാത്യൂസിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല.

കുട്ടിയെ കാണാതായി എന്ന് പറയുന്ന സമയത്ത് ഒരു കാര്‍ പുറത്ത പോയി മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത് നിര്‍ണായകമായേക്കും. പാല്‍ കുടിക്കാത്തതിന് ശിക്ഷയായി വീടിന് പിന്നില്‍ 100 മീറ്റര്‍ അകലെയുള്ള മരത്തിന് താഴെ നിര്‍ത്തി 15 മിനിട്ടിന് ശേഷം നോക്കിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് പരാതി . എന്നാല്‍ ഇത് കെട്ടിചമച്ച കഥയാണെന്നാണ് കരുതുന്നത്.
കുഞ്ഞിനോട് ക്രൂരമായി പെരുമാറിയതിന് വെസ്‍ലി മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ചു. ഇപ്പോള്‍ വെസ്‍ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്നാണു പൊലീസ് നല്‍കുന്ന സൂചന.


കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ല. ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് (സിപിഎസ്) അധികൃതര്‍ തിങ്കളാഴ്ച കുടുംബത്തിലെ നാലു വയസുള്ള വെസ്ലിയുടെ മറ്റൊരു കുട്ടിയെ കൊണ്ടുപോയിയിരുന്നു. അമേരിക്കയിലെ നിയമമാണത്. ഏതെങ്കിലും വീട്ടില്‍ കുട്ടികള്‍ക്ക് ആപത്തു സംഭവിച്ചാല്‍ മറ്റു കുട്ടികളെ സിപിഎസ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമുകളില്‍ താമസിപ്പിക്കും. മാത്യൂസിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നേരെത്തെ ഉണ്ടായിട്ടുണ്ടെന്ന് സി പി എസ് അധികൃതര്‍ പറഞ്ഞിരുന്നു.

അതേസമയം കുട്ടിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ മാതാവ് സിനി മാത്യൂസിന് പങ്കില്ലെന്ന് അവരുടെ അഭിഭാഷകന്‍ അറ്റോര്‍ണി കെന്റ് സ്റ്റാര്‍ പറഞ്ഞു.സിനി മാത്യൂസിനെതിരായി ഇപ്പോള്‍ ആരോപണങ്ങളില്ലെന്നും കുറ്റകൃത്യത്തില്‍ അവര്‍ക്ക് പങ്കില്ലെന്നും കെന്റ് സ്റ്റാര്‍ വ്യക്തമാക്കി. സംഭവം മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയിരുന്നു.

 • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway