അസോസിയേഷന്‍

യുകെയിലെ പാലാക്കാരെ വരവേല്‍ക്കാന്‍ എന്‍ഫീല്‍ഡ് ഒരുങ്ങി; സംഗമത്തിന് വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും

കേരള രാഷ്ട്രീയരംഗത്തും കല സാംസ്‌കാരിക രംഗത്തും മിന്നിത്തിളങ്ങുന്ന പല പ്രശക്തരായ വ്യക്തികളെ സമ്മാനിച്ച പാലായില്‍ നിന്നും യുകെയില്‍ കുടിയേറിയവര്‍ ലണ്ടനിലെ എന്‍ഫീല്‍ഡില്‍ ഒക്ടോബര്‍ 22ന് ഒത്തുചേരുന്നു.

രാവിലെ 10 മണി മുതല്‍ എന്‍ഫീല്‍ഡില്‍ ഹെര്‍ട്‌ഫോഡ് റോഡില്‍ ധര്‍മ്മാ സെന്റര്‍ ഹാളിലാണ് പാലാസംഗമം. തങ്ങള്‍ പിന്‍പറ്റുന്ന പ്രൗഢ ഗംഭീരമായ സംസ്‌കാരത്തെയും അതിന്റെ മഹത്വത്തെപ്പറ്റിയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക

എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.പലസംഗമത്തിന് നിറപ്പകിട്ടേകാന്‍ നിരവധി കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. പാലായുടെ വികസനത്തില്‍ പ്രവാസികള്‍ക്കുള്ള പങ്കിനെക്കുറിച്ചു വിശദമായ ചര്‍ച്ചയും തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. പാലായിലും അതിന്റെ സമീപ പ്രദേശങ്ങളില്‍

നിന്നും യുകെയില്‍ കുടിയേറിയിട്ടുള്ള എല്ലാവരെയും പാലാ സംഗമത്തിലേക്ക് സംഘടകര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

സാബു എന്‍ഫീല്‍ഡ് 07904990087, സാം എന്‍ഫീല്‍ഡ് 07846365521, ബിനോയി ബാസില്‍ഡണ്‍ 07912626500

ജോബി ഡെര്‍ബി 07886311729, ബോബി ഗ്രേറ്റ് യാര്‍മൗത് 07886999246, ബെന്നി കേംബ്രിഡ്ജ് 07735406871


പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Dharma Cetnre Hall, 442 446 Hertford Road

Enfield, Grater London, EN3 5 QH

 • കെറ്ററിംഗ്‌ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • യുക്മ 'യുഗ്രാന്റ് 'ലോട്ടറി: ഷെഫീല്‍ഡിലെ സിബിക്ക് ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാര്‍
 • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
 • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
 • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
 • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
 • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
 • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
 • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway