നാട്ടുവാര്‍ത്തകള്‍

ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ വൃദ്ധയെ പീഡിപ്പിച്ചു

മാന്നാര്‍ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുത്ത് മടങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ വൃദ്ധയെ പീഡിപ്പിച്ചു. ചെങ്ങന്നൂരിനടുത്താണ് സംഭവം. സംഭവത്തില്‍ ചെന്നിത്തല പഞ്ചായത്തിലെ തൃപ്പെരുന്തുറ വേണാട്ടേത്ത് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതരായ രണ്ടു പെണ്‍മക്കളുടെ അമ്മയായ അറുപത്താറുകാരിയേയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഭര്‍ത്താവ് മൂന്നു വര്‍ഷം മുന്‍പ് മരിച്ച ഇവര്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.


ബിജെപിയുടെ ചെങ്ങന്നൂരിലെ ജനരക്ഷായാത്രയില്‍ പങ്കെടുത്തു മടങ്ങിയ സന്തോഷ് വീടിനുള്ളില്‍ പ്രവേശിച്ച് വീട്ടമ്മയെ ബലാല്‍ക്കാരമായി പിടികൂടി മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഗുജറാത്തില്‍ ജോലിയുള്ള വീട്ടമ്മയുടെ മരുമകനാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

ദേഹമാസകലം മുറിവേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറു വര്‍ഷം മുന്‍പും ഇയാള്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സന്തോഷ് വിവാഹിതനാണ്. പ്രതിയെ വൈദ്യ പരിശോധനക്കു ശേഷം ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

 • ഒരേയൊരു ശ്രീദേവി, തെന്നിന്ത്യയില്‍ നിന്ന് എത്തി ബോളിവുഡിനെ ഭരിച്ചത് പത്തുവര്‍ഷത്തോളം
 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway