Don't Miss

'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍

മുംബൈ : 'ദയവായി എന്റെ മക്കളെ വെറുതേവിടൂ..' അപേക്ഷയുമായി 'ക്രിക്കറ്റ് ദൈവം' സച്ചിന്‍. നവമാധ്യമങ്ങളില്‍ തന്റെ മക്കളുടെ എന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് സച്ചിന്‍ രംഗത്തെത്തിയത്.
തന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വറ്ററില്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇരുവര്‍ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ല. തന്റെ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് സച്ചിന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തിയിലൂടെ തനിക്കും കുടുംബത്തിനും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി.


മാത്രമല്ല അര്‍ജുന്റെയും സാറയുടെയും പേരില്‍ ഗോസിപ്പുകള്‍ ഉണ്ടാക്കുന്നതും സച്ചിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുകേഷ് അംബാനിയുടെ മകന്‍ സാറയുടെ പിന്നാലെയാണെന്നായിരുന്നു ഗോസിപ്പ്. കൂടാതെ സാറാ സിനിമയിലേക്ക് എന്ന തരത്തിലും ഗോസിപ്പ് വന്നിരുന്നു.


കളിക്കളത്തിലെന്ന പോലെ വ്യക്തിജീവിതത്തിലും കുടുംബത്തിലും മാന്യത കാത്തു സൂക്ഷിക്കുന്ന ആളാണ് സച്ചിന്‍ .ഇന്ത്യക്കാരുടെ ഹൃദയവികാരം. അങ്ങനെയുള്ള സച്ചിനെപ്പോലും സൈബര്‍ തെമ്മാടിമാര്‍ വെറുതെ വിടുന്നില്ല എന്നതാണ് സത്യം.

  • 'ഭരണകക്ഷിക്കാര്‍ ബോളിവുഡിലെ ഏറ്റവും വലിയ നടിക്ക് വിലപറയുന്നു'; ബിജെപിക്കെതിരെ വാഷിംഗ്ടണ്‍ പോസ്റ്റ്
  • സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയവരെക്കുറിച്ച് വികാരാധീനനായി സുരേഷ് ഗോപി
  • ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കുടുംബത്തെ ബന്ദികളാക്കി വീട്ടില്‍ മോഷണം
  • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
  • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
  • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
  • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
  • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
  • സഹോദരനൊപ്പം എ പടങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway