അസോസിയേഷന്‍

യുകെകെസിഎ ബാഡ്മിന്‍ഡന്‍ നവംബര്‍ നാലിന്; വനിതാ ഡബിള്‍സ് മത്സരവുംബര്‍മിങ്ഹാം: യുകെകെസിഎയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സ് മത്സരവും ഉള്‍പ്പെടുത്തി. തുടക്കം എന്ന നിലയില്‍ യൂണിറ്റ് അടിസ്ഥാനത്തിലല്ല വനിതാ ഡബിള്‍സ് മത്സരം. യൂണിറ്റ് അതിരുകള്‍ ഇല്ലാതെ നടത്തപ്പെടുന്ന മത്സരത്തിന് വിവിധ യൂണിറ്റുകളില്‍ രണ്ട് വനിതകള്‍ ചേര്‍ന്ന് ഒരു ടീമായി മത്സരിക്കാവുന്നതാണ്.


പുരുഷ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ജൂനിയേഴ്‌സ് എന്നിങ്ങനെ യൂണിറ്റ് അടിസ്ഥാനത്തിലാകും മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ട്രെന്‍ഡ്ഹാം ഹൈസ്‌കൂളില്‍ രാവിലെ ഒന്‍പതരയ്ക്ക് ബാഡ്മിന്റണ്‍ മത്സരം ആരംഭിക്കും. ഒക്ടോബര്‍ 29ന് മുന്‍പ് ടീമുകള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


രജിസ്‌ട്രേഷന്‍ ഫീ മെന്‍സ് ഡബിള്‍സ് 20 പൗണ്ട്, മിക്‌സഡ് ഡബിള്‍സ്, വനിതാ ഡബിള്‍സ്: 10 പൗണ്ട്, ജൂനിയേഴ്‌സ് (12 മുതല്‍ 15 വരെ) 5 പൗണ്ട്.


പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സക്കറിയാ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനൈല്‍ കളത്തില്‍കോട്, അഡ്‌വൈസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

 • കെറ്ററിംഗ്‌ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • യുക്മ 'യുഗ്രാന്റ് 'ലോട്ടറി: ഷെഫീല്‍ഡിലെ സിബിക്ക് ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാര്‍
 • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
 • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
 • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
 • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
 • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
 • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
 • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway