അസോസിയേഷന്‍

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും 29ന് ഈസ്റ്റ് ഹാമില്‍

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും 29 ന് ഈസ്റ്റ് ഹാമില്‍ ഉദയ റെസ്റ്റോറന്റില്‍ പാര്‍ട്ടി ഹാളില്‍ നടത്തപ്പെടുന്നു.


വൈകുന്നേരം 6 മണിക്ക് സാഹിത്യവേദിജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍കേരളത്തില്‍ വയനാട്ടിലെ ആദിവാസി ഊരുകളില്‍ കാര്യണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുഭവങ്ങള്‍ ചാരിറ്റി വിഭാഗംകണ്‍വീനര്‍ ടോണി ചെറിയാനും ട്രെഷറര്‍ ഷാജന്‍ ജോസഫും പങ്കു വെയ്ക്കും .

ആദിവാസി ഊരുകളില്‍ കുട്ടികള്‍ വിദ്യാഭാസ രംഗത്ത് നേരിടുന്ന പ്രശനങ്ങളെക്കുറിച്ചു ടോണി ചെറിയാന്‍ വിശദമായിസംസാരിക്കുകയും ആ വിഷയത്തില്‍ ചര്‍ച്ചയും നടക്കും.


തുടര്‍ന്ന് കലാവിഭാഗം കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ് ലണ്ടന്‍ മലയാള സാഹിത്യവേദിക്കു യുകെയിലെ കലാസാഹിത്യ രംഗത്ത് എപ്രകാരം ശക്തമായി ഇടപെടുവാന്‍ സാധിക്കും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. തുടര്‍ന്ന് വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.


സാഹിത്യ സല്ലാപത്തിലും സായാഹ്നവിരുന്നിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:07852437505/ 07584074707

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway