നാട്ടുവാര്‍ത്തകള്‍

ശ്രീശാന്തിന് ആജീവനാന്ത വിലക്ക് തന്നെ ; സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ക്രിക്കറ്റ് മോഹത്തിന് വന്‍ തിരിച്ചടി. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ഇതോടെ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരുമെന്ന സ്ഥിതിയാണുള്ളത്.


സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ബിസിസിഐ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബഞ്ചിന്റെ നടപടി. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബി സി സി ഐ വിലക്കേര്‍പ്പെടുത്തിയത്.

ഒത്തുകളി വിവാദം പട്യാലക്കോടതി തള്ളിക്കളഞ്ഞിരുന്നു. കേസില്‍ ശ്രീശാന്തടക്കമുള്ള പ്രതികളെയെല്ലാം കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബിസിസിഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചപ്പോ‍യാണ് ആജീവനാന്തവിലക്ക് നീക്കിയത്. ഇതാണ് ബിസിസിഐ അപ്പീലിലൂടെ ചോദ്യം ചെയ്തത്. ബിസിസിഐയുടെ സ്വയംഭരണാവകാശമാണെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

വിലക്ക് പ്രാദേശിക ക്രിക്കറ്റില്‍ കളിക്കാനുള്ള ശ്രീയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയായി. ഇനി സുപ്രീം കോടതിയെ സമീപിക്കുകയാണ് മുന്നിലുള്ള മാര്‍ഗം.

കോടതി വിധിയിലെ നിരാശ വ്യക്തമാക്കി ശ്രീശാന്ത് രംഗത്തെത്തി. തനിക്ക് മാത്രം പ്രത്യേക നിയമമാണോയെന്ന ചോദ്യമാണ് ശ്രീശാന്ത് ടിറ്ററിലൂടെ ചോദിച്ചത്.

 • ഒരേയൊരു ശ്രീദേവി, തെന്നിന്ത്യയില്‍ നിന്ന് എത്തി ബോളിവുഡിനെ ഭരിച്ചത് പത്തുവര്‍ഷത്തോളം
 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway