സിനിമ

കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ ഭീഷണിക്കെതിരെ നടന്‍ അലന്‍സിയര്‍ കണ്ണുമൂടിക്കെട്ടി പോലീസില്‍ പരാതി നല്‍കി


കേരളത്തിലെ സിപിഎം പ്രവര്ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ദേശീയ വനിതാ നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനക്കെതിരെ നടന്‍ അലന്‍സിയര്‍ പോലീസില്‍ പരാതി നല്‍കി. കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലാണ് കണ്ണുമൂടിക്കെട്ടി എത്തി അദ്ദേഹം ചൊവ്വാഴ്ച പരാതി നല്കിയത്.
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കണ്ണുരുട്ടിയാല്‍ അവരുടെ കണ്ണുകള്‍ വീട്ടില്‍ കയറി ചൂഴ്ന്ന് എടുക്കുമെന്നായ എടുക്കുമെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവന. കറുത്ത തുണി കൊണ്ട് കണ്ണുകള്‍ മറച്ചാണ് അലന്‍സിയര്‍ എത്തിയത്.തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണം, ഇത് ഒരു ജനരക്ഷായാത്രയല്ലെന്നും നേത്രസംരക്ഷണ യാത്രയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിമയല്ല.പശുവിനെ സംരക്ഷിക്കുന്നതിന് പകരം മനുഷ്യന് ശ്വാസം കൊടുക്കുവാനും പാര്‍പ്പിടം കൊടുക്കുവാനുമാണ് ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്. ജീവശ്വാസം കൊടുക്കാതെ കുട്ടികളെ കൊല്ലുന്നവരാണ് കേരളത്തില്‍ വന്ന് കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറയുന്നത്. കേരളം ഉത്തര്‍പ്രദേശോ ഗുജറാത്തോ അല്ല. ഇന്നത്തെ കാലത്ത് നിശബ്ദനായിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം.വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണ് ഇതെല്ലാം. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ചരിത്രത്തെ മാറ്റി മറിക്കുകയാണ് ഭരണാധികാരികള്‍.ഇതിനെതിരെയുള്ള തന്റെ ഒറ്റയാള്‍പ്പോരാട്ടമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

  • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
  • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
  • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
  • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
  • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
  • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway