നാട്ടുവാര്‍ത്തകള്‍

ഹൈദരാബാദില്‍ തൊടുപുഴ സ്വദേശിയുടെ കൊല; മലയാളി സുഹൃത്ത് കസ്റ്റഡിയില്‍ ,പ്രകോപനം പ്രതിയുടെ സഹോദരിയുടെ മകളുമായുള്ള അടുപ്പം

ഹൈദരാബാദ്: തൊടുപുഴ സ്വദേശിയായ അരുണ്‍ പി.ജോര്‍ജി(37)നെ ഹൈദരാബാദിലെ വാടക വീട്ടില്‍ വെട്ടിക്കൊന്ന കേസില്‍ ഉറ്റസുഹൃത്തായ മലയാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റെയില്‍വേ പ്രത്യേകസംരക്ഷണ സേനയിലെ (ആര്‍.പി.എസ്.എഫ്.) എ.എസ്.ഐയും സെക്കന്തരാബാദ് ആനന്ദബാഗില്‍ താമസക്കാരനുമായമാവേലിക്കര സ്വദേശിയായ എഎസ്ഐ ലാലു സെബാസ്റ്റ്യന്‍ (40) ആണ് അറസ്റ്റിലായത്. ലാലുവും അരുണും പത്തു വര്‍ഷത്തിലേറെയായി അടുത്ത സുഹൃത്തുക്കളായിരുന്നു. ലാലുവിന്റെ സഹോദരിയുടെ വിവാഹിതയായ മകളുമായി അരുണിനുണ്ടായ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ലാലുവിന്റെ സഹോദരിയുടെ മകളുമായി അരുണിന്റെ അടുപ്പത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്നമായത്. രാംനഗര്‍ ഹിമത്യാനഗറിലെ ജെഎക്സ് ഫ്ലക്സി പ്രിന്റിങ് പ്രസിന്റെ മാനേജരായിരുന്നു അരുണ്‍. ലാലുവിന്റെ സഹോദരിയുടെ മകള്‍ ഒരു വര്‍ഷമായി ഇതേ പ്രസില്‍ ജോലി ചെയ്യുകയാണ്. വിവാഹിതയായ യുവതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ലാലു പലതവണ അരുണിനെ താക്കീതു ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി അരുണിന്റെ താമസ സ്ഥലത്തെത്തിയ ലാലു ഇതേ കാര്യത്തെപ്പറ്റി വീണ്ടും സംസാരിച്ചു. അരുണ്‍ എതിര്‍ത്തതോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു ലാലുവിന്റെ മൊഴി.
കൊലപാതകം നടന്ന വെള്ളിയാഴ്ച രാത്രി ഇയാള്‍ അരുണിന്റെ വീട്ടില്‍ വന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പ്രതി ഉപയോഗിച്ച ഹെല്‍മെറ്റ്, മഴക്കോട്ട് എന്നിവയും അരുണിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി.
12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.
അടുപ്പമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിന്റെ പിന്‍ബലത്തില്‍ പോലീസ് അരുണിന്റെ സുഹൃത്തുക്കളെ നിരീക്ഷിച്ചുവരികയായിരുന്നു. മുഷീറാബാദ് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ലാലുവിനെ കസ്റ്റഡിയിലെടുത്തത്.
അരുണിന്റെ മരണശേഷം ആശുപത്രിയിലും മറ്റുമായി എത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആളും ഉണ്ടായിരുന്നു. മഫ്തിയിലെത്തിയ പോലീസിന് ഇയാളുടെ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യത്തില്‍ കണ്ടയാളുമായി സാമ്യം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് തൊടുപുഴ പന്നൂര്‍ പറനിലയം വീട്ടില്‍ ജോര്‍ജിന്റെയും എല്‍സമ്മയുടെയും മകന്‍ അരുണ്‍ പി. ജോര്‍ജിനെ സെക്കന്തരാബാദ് രാംനഗറില്‍ ജോലി സ്ഥലത്തോടു ചേര്‍ന്നുള്ള വാടക വീട്ടിലെ ശുചിമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

 • ഒരേയൊരു ശ്രീദേവി, തെന്നിന്ത്യയില്‍ നിന്ന് എത്തി ബോളിവുഡിനെ ഭരിച്ചത് പത്തുവര്‍ഷത്തോളം
 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway