നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും; കേസില്‍ വ‍ഴിത്തിരിവ്


കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. അക്രമിച്ച ആളും അക്രമത്തിന് നിര്‍ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഗൂഢാലോചന കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും അന്വേഷണ സംഘം പറയുന്നു. ക്വട്ടേഷന്‍ എടുത്ത പള്‍സര്‍ സുനി രണ്ടാം പ്രതിയാകും. ഇപ്പോള്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് ഒന്നാം പ്രതിയാകുക.

ഇതുവരെ പുറത്തുവരാത്ത വിവരങ്ങള്‍ പോലീസിന്റെ കൈയിലുണ്ട്. ഇവയില്‍ ചിലത് നേരത്തെ ഹൈക്കോടതി മുമ്പാകെ മുദ്രവെച്ച കവറില്‍ നല്‍കിയിരുന്നു. നടന് ജാമ്യം കിട്ടിയതിനാല്‍ തിരക്കിട്ട് കുറ്റപത്രം നല്‍കേണ്ടതില്ലെന്ന തീരുമാനത്തെത്തുടര്‍ന്നാണ് വൈകിച്ചത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഇതുവരെ കിട്ടിയിട്ടില്ല. ഇത് കിട്ടാനുള്ള അന്വേഷണം തുടരുകയാണെന്ന് കോടതിയെ അറിയിക്കും.

കുറ്റപത്രം പൂര്‍ത്തിയായിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘവും നിയമവിദഗ്ധരും അടുത്തദിവസം ഒരുമിച്ച് യോഗം ചേര്‍ന്ന് കുറ്റപത്രം ഒന്നുകൂടി വിശകലനം ചെയ്യും. തുടര്‍ന്നാവും കോടതിയില്‍ നല്‍കുക.

ദിലീപിന്റെ ജാമ്യത്തെ പോലും ബാധിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. രണ്ടാം പ്രതിയായ പള്‍സര്‍ സുനി അകത്തുകിടക്കുന്നതും ഒന്നാം പ്രതിയായ ദിലീപ് ജാമ്യത്തില്‍ നടക്കുന്നതും പോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടികാട്ടും.

രണ്ടാം പ്രതിക്ക് ജാമ്യമില്ലാത്ത സ്ഥിതിക്ക് ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പോലും കോടതിയില്‍ ഉന്നയിക്കാം.


കൃത്യം ചെയ്തവര്‍ക്ക് നടിയോട് മുന്‍ വൈരാഗ്യമില്ല, ദിലീപിന്‍റെ ആവശ്യപ്രകാരമാണ് ആക്രമണം നടന്നത്. അതുകൊണ്ടുതന്നെ മറ്റാരെക്കാളും പങ്കും ദിലീപിനാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

 • കാനഡയിലും മക്കാവുവിലും ഓസ്‌ട്രേലിയയിലും ജോലി വാഗ്ദാനം ചെയ്ത് വൈദികനടക്കം അഞ്ചംഗ സംഘം തട്ടിയത് ഒന്നര കോടി!
 • ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി; കുറ്റം മുഴുവന്‍ ചാനലിന്
 • ഫോണ്‍കെണി: കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു, മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യത
 • ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി; കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും
 • മംഗളം ചാനല്‍ ലൈസന്‍സ് റദ്ദാക്കണം; ആര്‍.അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം- ആന്റണി കമ്മീഷന്‍
 • കുറ്റവിമുക്തനാക്കിയാലും ശശീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നു ചെന്നിത്തല
 • പരാതി പിന്‍വലിക്കാന്‍ എയര്‍ ഹോസ്റ്റസിന്റെ കാലുപിടിച്ചു യാചിക്കുന്ന യുവാവ്; വീഡിയോ വൈറല്‍
 • എല്ലാം ദിലീപിന്റെ വഴിയ്ക്ക്; പുട്ടുകടയുടെ ഉത്ഘാടനത്തിന് ദിലീപ് ദുബായിലേക്ക്, നാലു ദിവസം വിദേശത്തു തങ്ങാം
 • ഡങ്കിപ്പനി ബാധിച്ച് രണ്ടാഴ്ച കിടന്ന് 7വയസുകാരി മരിച്ചു ; പിതാവിന് ആശുപത്രിക്കാരുടെ ബില്ല് 18 ലക്ഷം!
 • അടുത്ത മന്ത്രി ശശി: അശ്‌ളീല ഫോണ്‍ വിളിയില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway