സിനിമ

രാത്രി കൊച്ചിയിലേക്ക് വന്ന നടി പാര്‍വതി അപകട കെണിയില്‍പ്പെട്ടു; റോഡിലിറങ്ങി വാഹനങ്ങള്‍ നിര്‍ത്തിച്ചു താരം


അപകടങ്ങള്‍ പതിയിരിക്കുന്നതാണ് കേരളത്തിലെ മിക്ക റോഡുകളും. മനുഷ്യന്റെ രൂപത്തിലോ റോഡിലെ കുഴികളുടെ ഭാവത്തിലോ അശ്രദ്ധയാലോ ആകുമത്. ഇത്തരത്തിലൊരു അപകടത്തില്‍ പെട്ടതിന്റെ അമ്പരപ്പിലും ഞെട്ടലിലുമാണ് നടി പാര്‍വതി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

റോഡിലേക്ക് കുറുകെ വീണ് കിടക്കുന്ന ഒരു കേബിളില്‍ താരത്തിന്റെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ കുടുങ്ങി. ഇതോടെ മിറര്‍ മൊത്തത്തില്‍ പറിഞ്ഞു പോകുകയായിരുന്നു. ഒരു നിമിഷം പകച്ച പാര്‍വതി ആ അപകടക്കെണിയെകുറിച്ച് ബോധവതിയായി. കേബിള്‍ റോഡിനു കുറുകെ ഇരുട്ടത്ത് അദൃശ്യമായി കിടക്കുന്നതിനാല്‍ പിറകെ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കു ഉള്‍പ്പെടെ അപകട കെണിയാവും. ഇത് കണക്കിലെടുത്ത് താരം റോഡിലിറങ്ങി നിന്ന് കൈകാണിച്ചു മുന്നറിയിപ്പു നല്‍കി.

ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. അപകടത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ച പാര്‍വതി അവരെത്തി കേബിള്‍ നീക്കുന്നതുവരെ അവിടെ തന്നെ നിന്ന് മറ്റു വാഹനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. കേബിള്‍ മാറ്റിയവര്‍ക്കു നന്ദി പറഞ്ഞാണ് താരം യാത്ര തുടര്‍ന്നത്. പാര്‍വതിയുടെ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.

  • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
  • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
  • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
  • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
  • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
  • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway