സിനിമ

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ? മാധ്യമപ്രവര്‍ത്തകനോട് നീരസം പ്രകടിപ്പിച്ചു ഇന്നസെന്റിന്റെ മറുപടി

ഇരയെ ഗൗനിക്കാതെ പ്രതിയായ ദിലീപിനെ വേണ്ടതിലധികം സംരക്ഷിച്ചതും പിന്തുണച്ചതും താര സംഘടനയായ അമ്മയെയും പ്രസിഡണ്ട് ഇന്നസെന്റിനെയും കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. ദിലീപ് ജയിലിനു പുറത്തെത്തിയശേഷവും ഇന്നസെന്റ് നടനെ പിന്തുണച്ചു സംസാരിച്ചിരുന്നു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുക്കാനുള്ള നീക്കങ്ങളും പുകഞ്ഞു കൊണ്ടിരിക്കെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് നീരസം പ്രകടിപ്പിച്ചു ഇന്നസെന്റിന്റെ മറുപടി.

അങ്കമാലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചത്. തനിക്കു വേണോ എന്നായിരുന്നു അതൃപ്തിയോടെ ഇന്നസെന്റിന്റെ മറു ചോദ്യം. ചോദിക്കാന്‍ മറ്റൊരു വേദിയില്ലാത്തതിനാലാണെന്ന് പറഞ്ഞപ്പോള്‍ അത് പറയാന്‍ വേറെ ആളുണ്ടെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. മാത്രമല്ല, ഇപ്പോ ചാനലില്‍ ആവശ്യത്തിന് സംഭവങ്ങളുണ്ട്. തീരെ ഗതി മുട്ടുമ്പോ എന്റടുത്തേയ്ക്ക് വരൂ ഞാന്‍ തരാം.. എന്നും ഇന്നസെന്റ് പറഞ്ഞു.

 • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
 • അമലാപോള്‍ താമസിക്കുന്നത് പുതുച്ചേരിയിലെ ടോയ്‌ലറ്റ് പോലുമില്ലാത്ത കുടുസു മുറിയില്‍ ! ഫഹദിന്റെ 'വീട്ടില്‍' താമസക്കാര്‍ പലര്‍
 • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
 • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
 • ദീപികയുടെ തല സുരക്ഷിതമായി വേണമെന്ന് കമല്‍ ഹാസന്‍
 • മാധ്യമങ്ങള്‍ അതിരുവിട്ടു; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായ്
 • ദീപികയുടെ തലവെട്ടുന്നവരുടെ കുടുംബവും ഏറ്റെടുക്കും 10 കോടിയും നല്‍കാമെന്ന് ബിജെപി നേതാവ്‌
 • ജനങ്ങള്‍ ഉണര്‍ന്നിരിക്കണം; ക്രിമിനലുകള്‍ ഇനി തമിഴ്‌നാട് ഭരിക്കേണ്ട- കമല്‍ഹാസന്‍
 • എന്നെപ്പോലും ഞെട്ടിച്ചാണ് അവള്‍ ആ പാട്ട് മനപാഠമാക്കിയത്; ധോണിയുടെ മകള്‍ മലയാളം പഠിച്ചതിനെകുറിച്ച് ആയ ഷീല
 • പിറന്നാള്‍ ആശംസകള്‍ എന്റെ തങ്കമേ....; നയന്‍താരയോടുപ്രണയാതുരനായി സംവിധായകന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway