യു.കെ.വാര്‍ത്തകള്‍

യുകെയില്‍ അവയവദാനം പ്രതിസന്ധിയില്‍ ; ബന്ധുക്കളുടെ എതിര്‍പ്പ് മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ പിന്മാറി, പരിഹാരം നിയമനിര്‍മ്മാണം


ലണ്ടന്‍ : അവയവദാന രംഗത്ത് ബ്രിട്ടണ്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. ബന്ധുക്കളുടെ എതിര്‍പ്പ് മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ അവയവദാനത്തില്‍ നിന്ന് പിന്മാറി. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 505 രജിസ്റ്റെഡ് ദാതാക്കളുടെ അവയവങ്ങള്‍ ലഭ്യമായില്ല. ബന്ധുക്കളുടെ എതിര്‍പ്പായിരുന്നു കാരണം. ആശുപത്രികള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം എന്ന് ബിബിസി 5 ചൂണ്ടിക്കാട്ടി. ബന്ധുക്കളെ പറഞ്ഞു മനസിലാക്കാന്‍ എന്‍എച്ച്എസ് ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മരിച്ച 457 പേരുടെ അവയവങ്ങള്‍ക്കായി എന്‍എച്ച്എസ് ശ്രമിച്ചിരുന്നു. യുകെയിലാകെ 6,406 പേര്‍ അവയവദാതാക്കളെ പ്രാതീക്ഷിച്ചിരിപ്പുണ്ട്.


മാറുന്ന സാഹചര്യത്തില്‍ പുതിയ നിയമനിര്‍മ്മാണത്തിന് തെരേസാ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. മരണശേഷം വ്യക്തിയുടെ കൊള്ളാവുന്ന അവയവങ്ങള്‍ ബന്ധുക്കളുടെ സമ്മതം കൂടാതെ തന്നെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിനാണു ബ്രിട്ടന്‍ ഒരുങ്ങുന്നത്. ഇതിനായി ഒരു വ്യക്തിയുടെ സമ്മതത്തോടെ മരണാനന്തരം അവയവങ്ങള്‍ നല്‍കുന്ന 'ഓപ്റ്റ് ഔട്ട് സിസ്റ്റം' അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതനുസരിച്ച് മരിക്കുന്നയാളുടെ പ്രവര്‍ത്തനക്ഷമതയുള്ള എല്ലാ അവയവങ്ങളും സര്‍ക്കാര്‍ എടുക്കും. ഒരാള്‍ മരിക്കുമ്പോള്‍ സ്വമേധയാ അയാള്‍ അവയവ ദാതാവായി മാറുന്നു. ഇക്കാര്യം സമ്മതമല്ലാത്തവര്‍ അക്കാര്യം കാരണസഹിതം നേരത്തെ രേഖാമൂലം നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ ബോദ്ധ്യപ്പെടുത്തേണ്ടി വരും. വ്യക്തിയുടെ സമ്മതമുണ്ടെങ്കില്‍ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുന്ന നിയമം ഇംഗ്‌ളണ്ടിലും സ്‌കോട്‌ലന്റിലും നിലവിലുണ്ട്. ഈ നിയമമാണ് പരിഷ്‌ക്കരിക്കുന്നത്. ആവശ്യത്തിനുള്ള അവയവം ലഭിക്കാത്തതിനാല്‍ അസുഖവുമായി മുമ്പോട്ടു പോകുന്ന അനേകര്‍ ബ്രിട്ടനില്‍ ഉടനീളമുണ്ട്.എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.


18 വയസ്സ് കഴിഞ്ഞാല്‍ മരിക്കുന്നവരുടെ പ്രവര്‍ത്തനക്ഷമമായ അവയവങ്ങള്‍ ആരുടേയും സമ്മതം നോക്കാതെ തന്നെ നീക്കം ചെയ്ത് ആവശ്യക്കാര്‍ക്ക് വെച്ചു പിടുപ്പിക്കുന്ന നിയമം രണ്ടു വര്‍ഷം മുമ്പ് വെയ്ല്‍സില്‍ നടപ്പിലാക്കിയിരുന്നു. ടോറി പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി തെരേസാ മേയാണ് പുതിയ നിയമനിര്‍മ്മാണത്തെക്കുറിച്ച് വ്യക്തമാക്കിയത്. അവയവം കിട്ടാത്ത സാഹചര്യത്തില്‍ ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിന്ന് 500 പേരാണ് മരണമടഞ്ഞത്.


2012 ല്‍ ഈ നിയമം വെയ്ല്‍സില്‍ നടപ്പിലാക്കിയപ്പോള്‍ അനേകരാണ് ഇതിനെതിരെ രംഗത്ത് വന്നത്. ഒരാളുടെ സമ്മതം കൂടാതെ തന്നെ അയാളുടെ അവയവം എടുക്കുന്നതിനെ ദാനം എന്ന് പറയാനാകുമോയെന്നാണ് ചോദ്യം. ഇത് മനുഷ്യന്റെ സ്വതന്ത്രാധികാരശത്ത ചോദ്യം ചെയ്യുന്നതും മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്നും വിമര്‍ശകര്‍ പറയുന്നു.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway