സിനിമ

ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തത് എനിക്ക് ചേരില്ലാത്തത് കൊണ്ട് - മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്തിയപ്പോഴും മലയാളികള്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുകയായിരുന്നു. എത്രകാലം വിട്ടു നിന്നാലും മലയാളികളുടെ ഇടയില്‍ മഞ്ജുവിന് വലിയ സ്ഥാനമുണ്ട്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഉദാഹരണം സുജാത തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടുകൂടി പ്രദര്‍ശനം തുടരുകയാണ്.


ഉദാഹരണം സുജാത മലയാള സിനിമയിലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായി മാറിയെന്ന് പ്രേക്ഷകര്‍ തന്നെ പറയുന്നു. അത്യാവശ്യത്തിനുള്ള മേക്കപ്പ് മാത്രമേ സുജാതയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളൂ. വ്യത്യസ്ത വേഷങ്ങളുമായി ജൈത്രയാത്ര തുടരുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും ഗ്ലാമര്‍ വേഷങ്ങളില്‍ മഞ്ജു വാര്യരെ കണ്ടിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള താരത്തിന്റെ പ്രതികരണവും വ്യത്യസ്തമായിരുന്നു. കന്മദം, ഉദാഹരണം സുജാത പോലെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായ മഞ്ജു വാര്യര്‍ ഒരിക്കല്‍പ്പോലും ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഗ്ലാമറസ് വേഷങ്ങള്‍ തനിക്ക് ചേരാത്തത് കൊണ്ടാണെന്നായിരുന്നു താരത്തിന്റെ ഉത്തരം. ഒരു പ്രമുഖവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ മറുപടി.


അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം തനിക്ക് ചേരുന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതാണ് നല്ലത്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വേഷം ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും മഞ്ജു വാര്യര്‍ പറയുന്നു. സുജാതയും ആമിയുമാണ് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്വന്തം വേദന മറ്റുള്ളവരെ അറിയിക്കാതെ ജീവിക്കുന്ന സുജാതയും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുമാണ് ഇപ്പോള്‍ മനസ്സിലുള്ള കാഥാപാത്രങ്ങളെന്നും നടി പറയുന്നു.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway