വിദേശം

ഇത് ജോര്‍ജ് ബുഷിന്റെ സ്ഥിരം 'കലാപരിപാടി'; വീല്‍ചെയറിലിരുന്നു ബുഷ് തന്നെ കടന്നുപിടിച്ചതായി മൂന്നാമത്തെ യുവതി


വാഷിംഗ്ടണ്‍ : 93 വയസുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷ് സീനിയറിനു പെണ്‍കുട്ടികള്‍ വീക്‌നെസ് ആയിരുന്നു അന്ന് വ്യക്തമാക്കുന്ന മറ്റൊരു പരാതി കൂടി. ബുഷിനെതിരായ മൂന്നാമത്തെ ലൈംഗിക ആരോപണമാണിത്. നോവലിസ്റ്റായ ക്രിസ്റ്റിന ബേക്കര്‍ ആണ് വീല്‍ചെയറിലിരുന്നു ബുഷ് തന്നെ ലൈംഗികമായി സ്പര്‍ശിച്ചതെന്ന് പറഞ്ഞത്. ഇതേ ആരോപണം ഹോളിവുഡ് നടിയായ ജോര്‍ദാന ഗ്രോള്‍നിക്കും ഉന്നയിച്ചു.


2014 ല്‍ ബാര്‍ബറ ബുഷ് ഫൗണ്ടേഷന്റെ പരിപാടിയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യവെയാണ്‌ ബുഷിന്റെ കൈകള്‍ തന്റെ നിതംബത്തിലൂടെ ഓടിയതെന്നു ക്രിസ്റ്റിന പറയുന്നു. ഇതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബുഷിന്റെ ഇടവും വലവും നിന്നാണ് ക്രിസ്റ്റിനയും ഭര്‍ത്താവും ഫോട്ടോയ്ക്ക് പോസ് ചെയ്തത്.


ഹോളിവുഡ് നടിയായ ജോര്‍ദാന ഗ്രോള്‍നിക്കും ബുഷിനെതിരെ ആരോപണം ഉന്നയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് തന്നെ ബുഷ് കയറിപ്പിടിച്ചതെന്നാണ് ഗ്രോള്‍നിക്ക് ആരോപിക്കുന്നത്. മെയിനില്‍ ഒരു നാടകത്തിന്റെ ഇടവേളിയില്‍ ബുഷ് ബാക്ക് സ്റ്റേജില്‍ എത്തി. നാടകത്തിലെ നടീനടന്‍മാര്‍ ബുഷിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് മുന്‍ പ്രസിഡന്റ് തന്റെ പിന്നില്‍ കടന്നു പിടിച്ചതെന്നു ഇവര്‍ ആരോപിക്കുന്നത്. ഈ ഗ്രൂപ്പ് ഫോട്ടോ ഗ്രോള്‍നിക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഡെയ്‌ലി മെയില്‍ കൊടുത്തിട്ടുണ്ട്.

ഹീതര്‍ ലിന്‍ഡ് എന്ന നടി ബുഷിനെതിരെ കഴിഞ്ഞ ദിവസം സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബുഷ് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ബുഷ് സാധാരണ ഇങ്ങനെ ചെയ്യാറുള്ളതാണെന്നും ദുരുദ്ദേശ്യത്തോടെയല്ല അപ്രകാരം ചെയ്യുന്നതെന്നുമാണ് മുന്‍ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞത്. ചിലര്‍ ഇത് തെറ്റായി വ്യാഖ്യാനിക്കുന്നു. ജോര്‍ജ് ബുഷ് ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തിയിട്ടുള്ളതാണെന്നും വക്താവ് പറഞ്ഞു.


2014ല്‍ നടന്ന സംഭവത്തിലാണ് ഹീതര്‍ ലിന്‍ഡ് ആരോപണം ഉയര്‍ത്തിയത്. അവശതയിലും വീല്‍ചെയറിലിരുന്ന് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് തന്നെ കയറിപ്പിടിച്ചതായി ഹോളിവുഡ് സുന്ദരി ഹീതര്‍ ലിന്‍ഡ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. ഭാര്യ ബാര്‍ബറ ബുഷ് അടുത്തുനില്‍ക്കവേ അശ്ലീല തമാശ പറഞ്ഞ് രണ്ടുതവണ നിതംബത്തില്‍ പിടിച്ചു എന്നും ഇതു കണ്ടപ്പോള്‍ ബാര്‍ബറ കണ്ണുരുട്ടി എന്നും ഹീതര്‍ ലിന്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ ജോര്‍ജ് ബുഷ് മാപ്പു ചോദിച്ചു

ആരേയും വേദനിപ്പിക്കാനോ മാനസിക സമ്മര്‍ദ്ധത്തിലാക്കാനോ ഉദ്ദേശിച്ചിട്ടില്ല. കാണിച്ച ചെറിയ തമാശ ഹീതര്‍ ലിന്‍ഡിനെ വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു'- എന്നായിരുന്നു അത്.

ഇനിയെത്ര മാപ്പുകള്‍ ഈ വയസുകാലത്തു ബുഷ് പറയേണ്ടിവരുമെന്നു വരും ദിവസങ്ങളിലറിയാം.


 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway