വിദേശം

സെക്സിലൂടെ 30 സ്ത്രീകള്‍ക്ക് എച്ച്ഐവി പകര്‍ത്തി; യു​വാ​വി​ന് 24 വര്‍​ഷം ത​ട​വ്

മിലാ​ന്‍ : ബോധപൂര്‍വം എച്ച്ഐവി പകര്‍ത്തുന്നതിനായി സ്ത്രീ​കളുമായി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേര്‍പ്പെട്ട യുവാവിന് ത​ട​വു​ശി​ക്ഷ. 30 സ്ത്രീ​കള്‍ക്ക് എ​ച്ച്ഐ​വി രോഗാണുക്കള്‍ പകര്‍ത്തിയ കുറ്റത്തിന് ഇ​റ്റാ​ലി​യ​ന്‍ പൗ​ര​നാ​യ വാ​ലെ​ന്‍റീ​നേ ത​ല്ലു​ട്ടോ​യ്ക്ക്(33) ആ​ണു കോ​ട​തി 24 വര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​യാ​ള്‍ ബോ​ധ​പൂ​ര്‍വം രോ​ഗാ​ണു​ക്ക​ള്‍ പ​കര്‍​ന്ന് ന​ല്‍​കി​യെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് ശി​ക്ഷ.

2006 എ​ച്ച്ഐ​വി രോഗബാ​ധ സ്ഥി​രീ​ക​രി​ച്ച ശേ​ഷം 53 സ്ത്രീ​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടു​വെ​ന്നു ത​ല്ലു​ട്ടോ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു. 'ഹെ​ര്‍​ട്ടി സ്റ്റൈ​ല്‍ ' എ​ന്ന സാ​ങ്ക​ല്‍​പി​ക പേ​രി​ല്‍ ഇ‍​യാ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഡേ​റ്റിം​ഗ് സൈ​റ്റു​ക​ളി​ലൂ​ടെ​യും പെണ്‍​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. 14 വ​യ​സു മു​തല്‍ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​യി​രു​ന്നു ത​ല്ലു​ട്ടോ​യു​ടെ ച​തി​ക്ക് ഇ​ര​യാ​യ​ത്.

വി​വേ​ക​മി​ല്ലാ​യ്‌​മ കാ​ര​ണം സം​ഭ​വി​ച്ച​താ​ണെ​ന്നും ത​ല്ലു​ട്ടോ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway