വിദേശം

വേള്‍ഡ് ട്രേ‍ഡ് സെന്റര്‍ സ്മാരകത്തിനു സമീപം നടന്നത് ഐഎസ് ആക്രമണം; ജനക്കൂട്ടത്തിലേക്ക് വാനിടിച്ചുകയറ്റി 8 മരണം, ലണ്ടനിലും ജാഗ്രത


ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേ‍ഡ് സെന്റര്‍ സ്മാരകത്തിനു സമീപം നടന്നത് ഐഎസിന്റെ ആക്രമണം തന്നെയെന്ന് സൂചന. അള്ളാഹു അക്ബര്‍ വിളിച്ച് സൈക്കിള്‍യാത്രക്കാരെയും, കാല്‍നടക്കാരെയും ഇടിച്ച് തെറിപ്പിച്ച പ്രതി ഇസ്ലാമിക് സ്റ്റേറ്റിനോട് അക്രമത്തിന് മുന്‍പ് കൂറ് പ്രഖ്യാപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .
ഫ്‌ളോറിഡയില്‍ താമസിക്കുന്ന ഉസ്‌ബെക്ക് പൗരനായ സെയ്ഫുള്ള സയ്‌പോവ് എന്നയാളാണ് ആക്രമണം നടത്തിയത്. 29 കാരനായ ഇയാളെ പോലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും രണ്ട് തോക്കുകള്‍ കണ്ടെടുത്തു. 2010ലാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയത്. ഇയാളെ ചോദ്യം ചെയ്ത് വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. ഐഎസ് പതാകകളുടെ ചിത്രങ്ങളും, ഭീകരസംഘടനോടുള്ള തന്റെ കൂറ് വ്യക്തമാക്കുന്ന കുറിപ്പുകള്‍ നോട്ടുകളിലെഴുതി ട്രക്കില്‍ സൂക്ഷിച്ചിരുന്നു.
അറസ്റ്റിലാകുമ്പോള്‍ ഫ്‌ളോറിഡ ഐഡിയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. പക്ഷെ അടുത്തിടെ സായ്‌പോവ് ന്യൂജഴ്‌സിയിലേക്ക് താമസം മാറിയിരുന്നു. ഒഹിയോ കേന്ദ്രീകരിച്ചാണ് ട്രക്കിംഗ് കമ്പനികള്‍ നടത്തിയിരുന്നത്.

മാന്‍ഹാറ്റനില്‍ വെസ്റ്റ് സൈഡ് ഹൈവേയില്‍ യാത്രക്കാര്‍ക്കിടയിലേക്ക് പിക്ക് വാന്‍ വാഹനം ഇടിച്ചു കയറ്റി എട്ടു പേരെയാണ് കൊലപ്പെടുത്തിയത്. പതിനഞ്ചോളം ആളുകള്‍ക്ക് പരിക്കുമുണ്ട്. സൈക്കിള്‍ യാത്രക്കാരും കാല്‍നടയാത്രക്കാരും സഞ്ചരിച്ച പാതയിലേക്കാണ് അക്രമി പിക്ക് അപ് വാന്‍ ഇടിച്ചു കയറ്റിയത്. ചൊവ്വാഴ്ച വൈകിട്ട് 3.15നാണ് സംഭവം.


സൈക്കിളുകള്‍ ഇടിച്ചുതെറിപ്പിച്ച അക്രമി ഒരു സ്‌കൂള്‍ ബസും ഇടിച്ചു. വാടകയ്‌ക്കെടുത്ത വാഹനവുമായാണ് അക്രമി എത്തിയത്. നേരത്തെ ഫ്രാന്‍സിലും ബ്രിട്ടനിലും സമാന ആക്രമണം നടന്നിരുന്നു.


നടന്നത് ഭീകരാക്രമണം ആണെന്നു മേയര്‍ ബില്‍ ഡെ ബ്ലാസിയോ സ്ഥിരീകരിച്ചു. അമേരിക്കയില്‍ ഐഎസിന്റെ വേരുകള്‍ അറുത്തുമാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ഐഎസിനെ യുഎസ് മണ്ണില്‍ നിന്നും തുടച്ചു നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടനിലടക്കം അടക്കം ലോകത്തെ മുഖ്യ നഗരങ്ങളിലെല്ലാം അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനത്തില്‍ എത്തി സമാന ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway