വിദേശം

അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്; 3പേര്‍ മരിച്ചു


കൊളറാഡോ : ന്യൂയോര്‍ക്കില്‍ വാഹനമോടിച്ചുകയറ്റി എട്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു പുരുഷമാരും ഒരു സ്ത്രീയുമണ് മരിച്ചത്. പരുക്കേറ്റവരെക്കുറിച്ചോ ആക്രമണം നടത്തിയവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അമേരിക്കന്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയാണ് വെടിവെയ്പ് നടന്നത്. ആക്രമണം ഉണ്ടായതിനെതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളികളെയും സാധനം വാങ്ങിക്കാനെത്തിയവരെയും അവിടെ നിന്നും ഒഴിപ്പിച്ചു. ആക്രമണം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.


ജനത്തിനുനേരേ വാഹനമോടിച്ചുകയറ്റിയായിരുന്നു ആക്രമണം. ഉസ്ബെക്കിസ്താന്‍ പൗരനായ സയ്ഫുള്ളോ സയിപോവാണ് (29) കൊലയാളി. വാടകയ്ക്കെടുത്ത പിക്ക് അപ്പ് ട്രക്കിലെത്തിയ സയിപോവ് ലോവര്‍ മാന്‍ഹാട്ടനിലെ സെയ്ന്റ് ഹൂസ്റ്റണിലെ നടപ്പാതയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.

 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway