Don't Miss

ഷെറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത് രഹസ്യമായി, സിനിയും ബന്ധുക്കളും പങ്കെടുത്തു


ടെക്‌സാസ് : അമേരിക്കയില്‍ മരണപ്പെട്ട, മലയാളി ദമ്പതികളുടെ മൂന്നുവയസുകാരിയായ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ചത് അതീവ രഹസ്യമായി. അറസ്റ്റിലായ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് (37) ഡാലസ് കൗണ്ടി ജയിലിലാണ്. വളര്‍ത്തമ്മ സിനിയും ബന്ധുക്കളും മാത്രമാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. ഷെറിന്റെ സംസ്‌കാര ശുശ്രൂഷയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെന്നായിരുന്നു ഡാലസിലെ മലയാളി സമൂഹത്തിന്റെ ആവശ്യമെങ്കിലും കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു സംസ്‌കാരം സ്വകാര്യമാക്കുകയായിരുന്നു. സംസ്‌കരിച്ച സ്ഥലവും പുറത്തു വിട്ടിട്ടില്ല. മനപ്പൂര്‍വ്വമായി ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനാവശ്യ മാധ്യമശ്രദ്ധ ഒഴിവാക്കാനും മൃതദേഹം സംസ്‌കരിച്ച സ്ഥലം പിന്നീട് അശുദ്ധമാക്കപ്പെടാതിരിക്കാനും സംസ്‌കാരം നടത്തിയ സ്ഥലം പരസ്യപ്പെടുത്താത്തതെന്നാണ് വിശദീകരണം. മൃതദേഹം സംസ്‌കരിച്ചതു കുടുംബത്തിന്റെ മതാചാരപ്രകാരമായിരുന്നുവെന്നു സിനിയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാല്‍ മൃതദേഹം ഏറ്റുവാങ്ങിയത് ആരാണെന്ന് പോലും വെളിപ്പെടുത്തിയിട്ടില്ല.

ഷെറിനെ കാണാതായി രണ്ടാഴ്ചയ്ക്കു ശേഷമാണു റിച്ചര്‍ഡ്‌സണിലെ വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ മൃതദേഹം കണ്ടെത്തുന്നത്.


പാലു കുടിക്കാത്തതിനു കുട്ടിയെ രാത്രി പുറത്ത് ഇറക്കി നിര്‍ത്തിയെന്നും കുറച്ചു സമയത്തിനു ശേഷം നോക്കുമ്പോള്‍ കുട്ടിയെ കാണാതായി എന്നുമായിരുന്നു കുട്ടിയുടെ വളര്‍ത്തച്ഛനായ വെസ്ലി മാത്യൂ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി മാറ്റി. കുട്ടിയെ നിര്‍ബന്ധിച്ചു പാലു കുടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കുട്ടി മരണപ്പെട്ടു എന്നും ജഡം കലുങ്കിന് കീഴില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും ഇയാള്‍ വെളിപ്പെടുത്തി. അതോടെ വെസ്ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.


വെസ്ലി മാത്യു- സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത് ബീഹാറിലെ നളന്ദയിലുള്ള ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നായിരുന്നു. ഗയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത സരസ്വതിയെന്ന പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റി വഴി ഒരു വയസുള്ളപ്പോഴാണ് ഇവര്‍ ദത്തെടുത്തത്. തുടര്‍ന്ന് അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുകയും പേര് ഷെറിന്‍ മാത്യൂസ് എന്ന് മാറ്റുകയും ചെയ്തു. ഗയയില്‍ നിന്നു കുട്ടിയെ കണ്ടു കിട്ടുമ്പോള്‍ ഒരു കണ്ണ് ചെറുതായിരുന്നു. ഇതുകൊണ്ടുതന്നെ കാഴ്ച വൈകല്യമുണ്ട്. മാത്രമല്ല, സംസാര വൈകല്യവും ഒരു കൈയ്ക്ക് സ്വാധീനക്കുറവുമുണ്ടായിരുന്നു. ഷെറിന് പുറമെ വെസ്ലി - സിനി ദമ്പതികള്‍ക്കു മറ്റൊരു കുഞ്ഞുണ്ട്. ഇതിനെ ശിശു സംരക്ഷണക്കാര്‍ കൊണ്ടുപോയി.

 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
 • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway