അസോസിയേഷന്‍

'എസ്സെന്‍സ്' യുകെയിലും പ്രവര്‍ത്തനം തുടങ്ങി; ശാസ്ത്രകുതുകികള്‍ക്ക് ഇതൊരു ചരിത്രനിമിഷം


അന്ധവിശ്വാസവും വര്‍ഗീയതയും ശാസ്ത്രബോധത്തിന്റെ തകര്‍ച്ചയുംകൊണ്ട് ഇരുണ്ട കാലഘട്ടത്തിലേക്ക് ലോകം വഴുതിപോകുമോ എന്നു ലോകത്തെ പുരോഗമന ചിന്താഗതിയുള്ളവരും , ശാസ്ത്രത്തെമുറുകെപ്പിടിക്കുന്നവരും ഭയപ്പെടുന്ന ഈ കാലഘട്ടത്തില്‍ , കുട്ടികളിലും ,മുതിര്‍ന്നവരിലും ശാസ്ത്ര ബോധവും ,യുക്തിചിന്തയും , മാനവികതയും പരിപോഷിപ്പിക്കുന്നതിനു വേണ്ടികേരളത്തില്‍ രൂപംകൊണ്ട എസ്സെന്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തനം കഴിഞ്ഞ ഞായറാഴ്ച മുതല്‍ യു കെ യിലും ആരംഭിച്ചു.


പ്രൊഫ. സി, രവീചന്ദ്രന്‍ ആശയപരമായി നേതൃത്വം കൊടുക്കുന്ന ഈ സംഘടനാ ഇതിനോടകം തന്നെ ഇന്ത്യയിലും ,ഗള്‍ഫിലും ,ഓസ്‌ട്രേലിയയിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ശാസ്തത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് അന്ധവിശ്വാസങ്ങളെ തുറന്നു കാണിച്ച് പ്രൊഫ. സി രവീചന്ദ്രന്‍ നടത്തിയ ചര്‍ച്ചകളും ,പ്രഭാഷണങ്ങളും , സാമൂഹിക മാധ്യമങ്ങള്‍ വഴി എല്ലാ മലയാളികളും ഒരിക്കെലെങ്കിലും ശ്രവിച്ചിട്ടുണ്ടാകും.
മതങ്ങള്‍ ഇന്ന് ശാസ്ത്രം സൃഷ്ട്ടിച്ച മരത്തില്‍ നിന്നും പഴങ്ങള്‍ ഭക്ഷിച്ചശേഷം ശാസ്ത്രം തെറ്റാണു എന്നുപറഞ്ഞു മരത്തിനു കടക്കല്‍തന്നെ കത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ മലയാളി സമൂഹത്തില്‍ ഉണ്ടായ പ്രബോധോദയം അല്ലെങ്കില്‍ ജ്ഞാനോദയം അതാണ് എസ്സെന്‍സ് എന്ന പ്രസ്ഥാനം .

എസ്സെന്‍സിന്‍റെ ആദൃയോഗം ലണ്ടനിലെ കേരള ഹൗസില്‍ ഡോ.ജോഷി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു .മലയാളി സമൂഹത്തില്‍ നിന്നുള്ള ശാസ്ത്രഞ്ജന്‍മാര്‍, ഐ ടി മേഘലയില്‍ നിന്നുള്ളവര്‍ ,കലകാരന്‍മാര്‍ എഴുത്തുകാര്‍ , മുതലായ ഒട്ടേറെപേര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രൊഫ. സി രവീചന്ദ്രന്‍ ഫോണിലൂടെ പതിനഞ്ചു മിനിട്ട് പ്രസംഗിച്ചുകൊണ്ട് എസ്സെന്‍സ് യു കെ ഘടകത്തിന്‍റെ ഉത്ഘാടനം നിര്‍വഹിച്ചു .വര്‍ഗിയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഈ കാലഘട്ടത്തില്‍ സ്വതന്ത്ര ചിന്തകള്‍ പഴയകാലത്തേക്കാള്‍ പാര്‍ശവല്‍ക്കരിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നുവെന്ന് അദേഹം പറഞ്ഞു. യു കെ യില്‍ ഇദംപ്രഥമമായി ആരംഭിച്ച എസ്സെന്‍സിനു എല്ലാ ഭാവുകങ്ങളും അദ്ദേഹം ആശംസിച്ചു .

ഡോ. ജോഷി ജോസ് പ്രസിഡണ്ടായും ,ബ്ലെസന്‍ പീറ്റര്‍ സെക്രട്ടറിയായും ഒരു കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫ.സി രവീചന്ദ്രനെ യു കെ യില്‍ കൊണ്ടുവന്നു പ്രഭാഷ ണങ്ങള്‍ സംഘടിപ്പിക്കുവാനും ,മേഘലാകമ്മറ്റികള്‍ രൂപികരിക്കുവാനും യോഗം തീരുമാനിച്ചു .കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്ത മതങ്ങളും ആചാരങ്ങളും , ഇന്നു യു കെ മലയാളി ജീവിതത്തെ വര്‍ഗിയ വല്‍ക്കരിക്കുകയും ,വിഭാഗിയത സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മത ചൂഷണത്തിന് വിധേയമാകുന്ന യു കെ മലയാളികള്‍ക്ക് നിയമപരമായും സാമൂഹികമായും പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ്‌ ഡോക്ടര്‍ ജോഷി ജോസ് പറഞ്ഞു.

സംഘടനയെപറ്റി കൂടുതല്‍ അറിയുവാനും അംഗംമാകന്‍ ബ്ലെസ്സന്‍ പീറ്റര്‍ 07574339900
താഴെ പറയുന്നവരെ ഭാരവഹികളെയും തിരഞ്ഞെടുത്തു
Treasurer : Tomi James
Vice President : Vinaya Raghavan
Joint Secretary : Sreejith Sreekumar
Joint Secretary : Unnikrishnan
Regional Reps:
Birmingham : Jaimon George
Manchester : Mathews Joseph
Liverpool : Tome Jose Thadiyampadu
London : Vijayakumar / Manju Manumohan
Norhtampton : Amal Vijay
Kent : Jacob Koyippilli

 • യുബിഎംഎ)യുടെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം ശനിയാഴ്ച
 • പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍
 • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
 • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
 • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
 • ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ
 • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
 • യുക്മ യൂത്ത് പ്രൊജക്റ്റിന് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
 • സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും ലണ്ടനില്‍
 • യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway