Don't Miss

മുഖ്യമന്ത്രി പിണറായിയുടെ ടിവി ഷോ വരുന്നു; അവതാരക വീണ ജോര്‍ജ് എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ടെലിവിഷന്‍ ഷോ വരുന്നു. 'നാം മുന്നോട്ട്' എന്ന് പേരിട്ടിരിക്കുന്ന ഷോയില്‍ ചാനലില്‍ പയറ്റിത്തെളിഞ്ഞ വീണ ജോര്‍ജ് എംഎല്‍എയാണ് അവതാരക. പ്രധാനമായും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ കൈരളിയിലൂടെയും പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.. 22 മിനിറ്റാണ് പരിപാടിയുടെ ദൈര്‍ഘ്യം.

തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരുക്കുന്ന സെറ്റിലായിരിക്കും ഷോയുടെ ചിത്രീകരണം. ഷോയുടെ ഏതാനും എപ്പിസോഡുകള്‍ ചിത്രീകരണം കഴിഞ്ഞു. ഉടന്‍ സപ്രേക്ഷണം ആരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സിഡിറ്റ്) ആണ് ഷോയുടെ നിര്‍മ്മാണം.



ഓരോ എപ്പിസോഡിലും ഓരോ വിഷയമായിരിക്കും പ്രതിപാദിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി ഉണ്ടാകും. പാനല്‍ അംഗങ്ങള്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമാകും. മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭാഗവും പരിപാടിയില്‍ ഉണ്ടാകും. പാനല്‍ അംഗങ്ങളും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും.

  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
  • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway