Don't Miss

ഐ.എസ് ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടിയുടെ വേദനസംഹാരി ഗുളികകള്‍ ഇറ്റലിയില്‍ പിടികൂടി


റോം: ഐ.എസ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന വേദനസംഹാരി ഗുളികകള്‍ ഇറ്റലിയില്‍ പിടികൂടി. ഇന്ത്യന്‍ വിപണിയില്‍ നിന്നും ശേഖരിച്ച ഈ ഗുളികകള്‍ ലിബിയയിലെത്തിച്ച് അവിടെ നിന്നും വിറ്റഴിക്കാനായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ പദ്ധതി. 24 മില്ല്യണ്‍ ട്രാംഡോള്‍ ഗുളികകളാണ് കണ്ടെയ്‌നറിലാക്കി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചത്.


ദക്ഷിണഇറ്റലിയിലെ പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ച് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുക്കുകയായിരുന്നു. വേദനസംഹാരിയെന്ന നിലയിലാണ് ഈ ഗുളികകള്‍ ഇസ്ലാമിക്‌സ്‌റ്റേറ്റ് ഭീകരര്‍ക്കിടയില്‍ പ്രചാരം നേടിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റസ് ഭീകരര്‍ക്ക് ഗുളിക ഒന്നിന് രണ്ട് യൂറോ വച്ചാണ് ഇവ വാങ്ങുന്നത്. 'ഫൈറ്റര്‍ ഡ്രഗ്' എന്നാണ് ഇവ ഭീകരവാദികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മുറിവേല്‍ക്കുന്ന ഘട്ടങ്ങളില്‍ വേദന കുറയ്ക്കാനും ക്ഷീണം കുറയ്ക്കാനും ഇത് സഹായിക്കും. ഇസ്ലാമിക് സ്റ്റേറ്റ്‌സ് നേരിട്ടാണ് മരുന്നുകള്‍ ശേഖരിക്കുന്നതും കടത്തുകയും ചെയ്യുന്നത് എന്നാണ് ഇറ്റാലിയന്‍ സുരക്ഷാസേനകള്‍ പറയുന്നത്.

  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
  • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway