ചരമം

ബൈക്ക് മതിലിലിടിച്ച് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു

പുല്ലുകണ്ടം: ഇടുക്കി പുല്ലുകണ്ടത്ത് സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. പാറത്തോട് പാലമറ്റത്തില്‍ ജോമിന്‍ പി.ജോണ്‍ (26) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെ പുല്ലുകണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് സഹോദരന്‍ ജോബിന്‍സിനൊപ്പം വരികയായിരുന്നു ജോമിന്‍. പാറത്തോട് ഷാപ്പുംപടിയില്‍ വച്ചായിരുന്നു അപകടം.


നിയന്ത്രണം വിട്ട് മതിലിലിടിച്ച ബൈക്കില്‍ നിന്നും തെറിച്ചുവീണ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ജോമിന്‍ പുലര്‍ച്ചയോടെ മരിച്ചു. സഹോദരന്‍ ജോബിന്‍സ് ചികില്‍സയിലാണ്. ഗള്‍ഫിലായിരുന്ന ജോമിന്‍ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.

 • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
 • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
 • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
 • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
 • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
 • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
 • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
 • വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
 • തിരുവനന്തപുരത്തു ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരം കാണാനെത്തിയ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു
 • ഓക്‌സ്‌ഫോര്‍ഡില്‍ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway