വിദേശം

ടെക്‌സാസില്‍ പള്ളിയില്‍ കൂട്ടക്കുരുതി; കുര്‍ബാനയ്ക്കിടെ അക്രമി ഗര്‍ഭിണിയും കുട്ടികളുമടക്കം 27 പേരെ വെടിവച്ചു കൊന്നു


ടെക്‌സാസ്: അമേരിക്കയെ ഞെട്ടിച്ചു പള്ളിയില്‍ കൂട്ടക്കുരുതി. ടെക്‌സാസിലെ ദേവാലയത്തില്‍ കുര്‍ബാനയ്ക്കിടെ കടന്നുകയറി അക്രമി നടത്തിയ വെടിവയപില്‍ ഗര്‍ഭിണിയും കുട്ടികളുമടക്കം 27 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സാന്‍ അന്റോണിയോയ്ക്കു സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചി ദേവാലയത്തില്‍ അമേരിക്കന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. അഞ്ചു വയസ്സ് മുതല്‍ 72 വയസ്സുള്ള ആളുകള്‍ വരെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉച്ചയ്ക്ക് 11.30ന് ആണ് സംഭവം. പള്ളിയില്‍ ഞായറാഴ്ച കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി ഒറ്റയ്ക്ക് അകത്തുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഡെവിന്‍ പാട്രിക് കെല്ലി എന്ന 26 കാരനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദേവാലയത്തിനുള്ളില്‍ പ്രാര്‍ത്ഥനയിലായിരുന്ന 23 പേരും പുറത്തു നിന്നിരുന്ന മൂന്ന് പേരുമാണ് മരിച്ചത്. മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ വച്ചുമാണ് മരിച്ചത്. അക്രമി കാറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു. പിന്നീട് ഇയാളുടെ കാര്‍ ഗുഡാലൂപ് കൗണ്ടിയില്‍ വച്ച ഇടിച്ച് തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അക്രമിയെ വാഹനത്തില്‍ മരിച്ചനിലയിലും കണ്ടെത്തി. ഇയാളെ പോലീസ് വെടിവെച്ചു കൊന്നതാണോ അതോ സ്വയം വെടിവെച്ചു മരിച്ചതാണോയെന്ന് വ്യക്തമല്ല.


ഡെവിന്‍ പാട്രിക് കെല്ലി അമേരിക്കന്‍ വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണെന്നാണ് വിവരം. 20 കാരനായ വെള്ളക്കാരന്‍ എന്ന് മാത്രമായിരുന്നു തുടക്കത്തില്‍ അക്രമിയെ കുറിച്ച് പോലീസ് നല്‍കിയ വിശദീകരണം. സാന്‍ അന്റോണിയോയ്ക്ക് പുറത്ത് ന്യൂ ബ്രൗണ്‍ ഫെല്‍സ്‌കാരനായ ഇയാള്‍ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് സമീപത്തുള്ള വലേരോ ഗ്യാസ് സ്‌റ്റേഷനിലേക്ക് എത്തിയത് രാവിലെ 11.20 നായിരുന്നു. വാഹനം ഇവിടെ ഉപേക്ഷിച്ച് പ്രാര്‍ത്ഥനാഹാളിലേക്ക് ചെന്ന് ജനക്കൂട്ടത്തിന് നേരെ റുഗര്‍ എആര്‍ ടൈപ്പ് റൈഫിള്‍ ഉപയോഗിച്ച് വെടിവെയ്ക്കാന്‍ ആരംഭിക്കുകയായിരുന്നു.

2010 മുതല്‍ ജോലിയില്‍ നിന്നും മാറുന്നത് വരെ ന്യൂമെക്‌സിക്കോയിലെ ഹോളോമാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ ജോലി ചെയ്ത ശേഷം ടെക്‌സാസിലെ ഒരു വാട്ടര്‍ പാര്‍ക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികയായിരുന്നു. ഇയാള്‍ ഏതെങ്കിലും ഭീകരസംഘടനയില്‍ അംഗമാണോ എന്ന കാര്യം അമേരിക്കന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, അടുത്തിടെ ഇയാള്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിക്കുകയാണ് പോലീസ്. വെടിവെയ്പ്പിന് ഉപയോഗിച്ച തോക്കുമായി ഇയാള്‍ നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വിവാഹിതനാണ് കെല്ലിയെന്നും പോലീസ് പറഞ്ഞു.

 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway