Don't Miss

മൃഗശാലജീവനക്കാരിയെ കടുവ കടിച്ചുകീറി; സന്ദര്‍ശകര്‍ കല്ലെറിഞ്ഞു തുരത്തി

ഭക്ഷണം കൊടുക്കാനെത്തിയ മൃഗശാല സൂക്ഷിപ്പുകാരിയെ ഭക്ഷണമാക്കാന്‍ ശ്രമിച്ചു കടുവ. ഒടുക്കം സന്ദര്‍ശകര്‍ കല്ലെറിഞ്ഞു വല്ലവിധേനയും പെണ്‍കുട്ടിയെ രക്ഷിച്ചെങ്കിലും അവരുടെ പരിക്ക് ഗുരുതരമാണ്. റഷ്യയിലെ കാലിനിഗ്രാഡ് മൃഗശാലയിലാണ് ജനങ്ങള്‍ നോക്കിനില്‍ക്കെ ഭക്ഷണം നല്‍കാനെത്തിയ യുവതിയെ സൈബീരിയന്‍ കടുവ അക്രമിച്ചത്.


യുവതിയെ കടുവയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത് സന്ദര്‍ശകരുടെ സമയോചിതമായ ഇടപെടല്‍. ഭക്ഷണം കൊടുക്കവെ കൂടിന്റെ ഒരു ഭാഗം അബദ്ധത്തില്‍ തുറന്നുപോയതോടെയാണ് ടൈഫൂണ്‍ എന്നുപേരുള്ള കടുവ യുവതിയെ ആക്രമിക്കാന്‍ തുടങ്ങിയത്.

അലറിക്കരിഞ്ഞ യുവതിയെ രക്ഷപ്പെടുത്താനായി സന്ദര്‍ശകര്‍ കടുവയുടെ ശ്രദ്ധ തിരിക്കാന്‍ ബഹളം വെച്ചു. ഒടുവില്‍ അവര്‍ കല്ലേറായി, പിന്നാലെ മേശകളും കസേരകളും പാഞ്ഞുവന്നതോടെ കടുവ ഇരയെ ഉപേക്ഷിച്ച് പിന്‍മാറി. ഈ സമയം കൊണ്ട് മൃഗശാല സൂക്ഷിപ്പുകാരി രക്ഷപ്പെടുകയായിരുന്നു. യുവതിയെ കാഴ്ചക്കാരാണ് പുറത്തെത്തിച്ചത്. മറ്റ് മൃഗശാല ജീവനക്കാര്‍ ആരും പെട്ടെന്നുള്ള അക്രമണത്തില്‍ സഹായവുമായി എത്തിയുമില്ല.


കടുവയുടെ അക്രമണത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടെങ്കിലും യുവതിയുടെ നില ഗുരുതരമാണ്. കടുവ ദേഹത്ത് കയറിനില്‍ക്കുമ്പോള്‍ നിലവിളിക്കുന്ന സ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സന്ദര്‍ശകര്‍ ബഹളം വെച്ച് അടുത്തുള്ള കഫേയിലെ ഉപകരണങ്ങള്‍ ആയുധങ്ങളാക്കി പ്രയോഗിക്കുകയായിരുന്നു. ഇതിന് മുന്‍പൊരിക്കലും അക്രമത്തിന് തുനിയാത്ത കടുവയായിരുന്നു ഇത്.

 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
 • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway