ചരമം

ചാനല്‍ വാര്‍ത്ത അവതാരകന്‍ മുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ചാനല്‍ പ്രവര്‍ത്തകനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ എറണാംകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ വീട്ടില്‍ നിതിന്‍ (26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടത്തെ ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന നിതിന്‍ദാസ് സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ചാനല്‍ ഓഫിസിനടുത്തുള്ള താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യക്കുറിപ്പ്‌ ഒന്നും കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വര്‍ഷമായി മീഡിയവണ്‍ എഡിറ്റോറിയല്‍ ടീം അംഗവും വാര്‍ത്താവതാരകനുമാണ്.


തൃശൂര്‍ സ്വദേശിയായ നിതിന്‍ തിരുവനന്തപുരത്ത് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി സ്വകാര്യ ആശുപത്രിയില്‍ മെയ്ല്‍ നഴ്സായി കുറച്ചു നാള്‍ ജോലി നോക്കിയ ശേഷമാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നത്. കാക്കനാട്ടെ കേരള പ്രസ് അക്കാദമിയിലാണ് നിതിന്‍ മാധ്യമപ്രവര്‍ത്തനം പഠിച്ചത്.

പിതാവ്: വേലായുധന്‍. മാതാവ്: പത്മിനി. സഹോദരന്‍: വിപിന്‍ ദാസ്.

 • മത്തായി കെ. കോര നിര്യാതനായി
 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway