വിദേശം

ഹെലികോപ്ടര്‍ അപകടത്തില്‍ സൗദി രാജകുമാരനടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു


റിയാദ്: സൗദി രാജകുമാരനും അസീര്‍ പ്രവിശ്യയുടെ ഗവര്‍ണറുമായ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി മുന്‍ കിരീടാവകാശിയായ മുഖ്‌രിന്‍ ബിന്‍ അബ്ദുള്‍ അസീല്‍ അല്‍ സൗദിന്റെ മകനാണ്. യെമനുമായി സൗദി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ പ്രദേശത്താണ് അപകടമുണ്ടായത്. ഹൂതി വിമതരുമായി സംഘര്‍ഷം നിലവിലുള്ള പ്രദേശമാണ് ഇത്.

സംഘര്‍ഷങ്ങളുള്ള പ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശനം നടത്തുന്നതിനിടയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. സൗദി ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ഇഖ്ബാരിയ്യ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റു ഏഴുപേരും ഇവരുടെ വിവരങ്ങല്‍ പുറത്തു വിട്ടിട്ടില്ല. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതി വിമതര്‍ അയച്ച മിസൈല്‍ കഴിഞ്ഞ ദിവസം സൗദി തകര്‍ത്തിരുന്നു.

അഴിമതിയാരോപണത്തെത്തുടര്‍ന്ന് 11 രാജകുമാരന്‍മാരെ കഴിഞ്ഞ ദിവസം സൗദി തടവിലാക്കിയിരുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ അഴിമതി വിരുദ്ധ സമിതിയാണ് ഈ നടപടിയെടുത്തത്. കിരീടാവകാശിയെന്ന് നേരത്തേ കരുതിയിരുന്ന പ്രമുഖന്‍ അടക്കമുള്ളവരാണ് ജയിലിലായത്. അതിനു പിന്നാലെയാണ് മറ്റൊരു രാജകുമാരന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.


  • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
  • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
  • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
  • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
  • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
  • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
  • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
  • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
  • പ്രതിശ്രുത വധൂവരന്മാര്‍ മിണ്ടിയതിന് അമ്മാവന്‍ ഇരുവരേയും വെടിവച്ചു കൊന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway