ചരമം

ഓക്‌സ്‌ഫോര്‍ഡില്‍ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ലണ്ടന്‍ : ഓക്‌സ്‌ഫോര്‍ഡില്‍ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മടുക്കമൂട് സ്വദേശി സാമുവേല്‍ വര്‍ഗീസ് (57) ആണ് ഇന്ന് പുലര്‍ച്ചെ മരണമടഞ്ഞത്.


ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. 13 വര്‍ഷമായി ഓക്‌സ്‌ഫോര്‍ഡില്‍ സാമുവേല്‍ വര്‍ഗീസ് കുടുംബസമേതം താമസമാക്കിയിട്ട്.
ഓക്‌സ്‌ഫോര്‍ഡിലെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന വ്യക്തിയായിരുന്നു .സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് കുടുംബം യുകെയിലേക്ക് താമസം മാറ്റിയത് .


യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ.വിദ്യാര്‍ത്ഥികളായ ഷെറിന്‍ , മെല്‍ബിന്‍ എന്നിവരാണ് മക്കള്‍.

 • മത്തായി കെ. കോര നിര്യാതനായി
 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway