Don't Miss

വിമാനയാത്രക്കിടെ ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്തി; ദോഹയിലേക്ക് തിരിച്ച വിമാനം യുവതി ചെന്നൈയില്‍ ഇറക്കിച്ചു


ചെന്നൈ: ഭര്‍ത്താവിന്റെ അവിഹിതബന്ധം വിമാനയാത്രക്കിടെ കണ്ടെത്തിയ ഭാര്യ ബഹളം വച്ച് വിമാനം താഴെയിറക്കിച്ചു. കഴിഞ്ഞദിവസം ബാലിയില്‍ നിന്ന് ദോഹയിലേക്ക് പോവുകയായിരുന്ന ഖത്തര്‍ ഏയര്‍വേയ്‌സ് വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭാര്യ വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെത്തുടര്‍ന്ന വിമാനം ചെന്നൈയില്‍ ഇറക്കുകയായിരുന്നു.


ഭര്‍ത്താവ് വിമാനയാത്രയില്‍ ഉറങ്ങവേയായിരുന്നു ഇറാനിയന്‍ യുവതി ഭര്‍ത്താവിന്റെ ഫോണിന്റെ ലോക്ക് തുറന്ന് പരിശോധിച്ചത്. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം മനസിലാക്കിയ ഇവര്‍ പരിസരം മറന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.


വിമാനത്തില്‍ ബഹളംവെച്ച ഇവരെ ഭര്‍ത്താവും കൂടെയുണ്ടായിരുന്ന മകളും ചേര്‍ന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. സംഭവത്തില്‍ ഇടപെടാനെത്തിയ വിമാനജീവനക്കാരെ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് അവഹേളിച്ചതായും ആരോപണമുണ്ട്. സംഭവം നിയന്ത്രണവിധേയമല്ലെന്ന് മനസിലാക്കിയ പൈലറ്റ് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.


നവംബര്‍ അഞ്ചിനു രാവിലെയായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും മകളുമാണ് അവിടെയുണ്ടായിരുന്നത്. എല്ലാവരും ഇറാന്‍ സ്വദേശികളാണ്. ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വിമാനം ചെന്നൈയില്‍ ഇറക്കുകയായിരുന്നു. അവര്‍ ജീവനക്കാരെ അവഹേളിക്കുകയും ചെയ്തു എന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചെന്നൈ വിമാനത്താവളത്തില്‍ ദമ്പതികളെ ഇറക്കിയ ശേഷം വിമാനം യാത്ര തുടരുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലും യുവതിയുടെ വിശദീകരണം കണക്കിലെടുത്തും ദമ്പതികളെയും കുട്ടിയെയും ചെന്നൈ വിമാനത്താവളത്തില്‍ ഇരുത്തി.

പിന്നീട് യുവതി ശാന്തയായതിന് ശേഷം ക്വാലാലംപൂരിലേക്ക് പോയ വിമാനത്തില്‍ ഇവരെ കയറ്റിവിടുകയും ചെയ്തു. അതേസമയം, യാത്രക്കാരുടെ സ്വകാര്യത കണക്കിലെടുത്ത് ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് ഖത്തര്‍ എയര്‍വേഴ്സ് അധികൃതര്‍ അറിയിച്ചു.

 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
 • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway