വിദേശം

ട്രം​പി​ന് നേ​രെ നടുവിരല്‍ ഉയര്‍ത്തിയ സ്ത്രീയെ ജോ​ലി​യി​ല്‍ നി​ന്ന് പിരിച്ചു​വി​ട്ടു


വാ​ഷിം​ഗ്ട​ണ്‍ : യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ നടുവിരല്‍ ഉയര്‍ത്തി കാ​ണി​ച്ച സ്ത്രീ​യെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ജൂ​ല ബ്രി​സ്ക്മാന്‍ എ​ന്ന സ്ത്രീക്ക് എ​തി​രെ അ​കി​മാ എല്‍എ​ല്‍​സി എ​ന്ന ക​മ്പ​നി​യാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.


ഒ‌​ക്ടോബര്‍ 28ന് ​വി​ര്‍​ജീ​നി​യ​യില്‍ ട്രം​പി​ന്‍റെ ഗോ​ള്‍​ഫ് റി​സോ​ര്‍​ട്ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ട്രം​പി​ന്റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തി​ലൂ​ടെ സൈ​ക്കി​ളി​ല്‍ പോ​യ സ്ത്രീ ന​ടു​വി​രല്‍ ഉ‍​യര്‍​ത്തി കാ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ചി​ത്രം ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും സ്ത്രീ പോ​സ്റ്റ് ചെ​യ്തു. ഇ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട എ​ച്ച്ആ​ര്‍ മാ​നേ​ജര്‍ വി​ളി​ച്ച് ന​ട​പ​ടി എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.
ജോ​ലി സ​മ​യ​ത്ത​ല്ല ഫോ​ട്ടോ എ​ടു​ത്ത​തെ​ന്ന് പറഞ്ഞിട്ടും ഫ​ലം ക​ണ്ടി​ല്ല.

യുവതിയുടെ പ്രതിഷേധത്തെ എ.എഫ്.പി വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കിയാണ് പകര്‍ത്തിയത്. സര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ്, നാടുകടത്തല്‍ നയങ്ങളോട് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നെന്നും ട്രംപിനെ കണ്ടപ്പോള്‍ രക്തം തിളച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും ജൂലി പറയുന്നു.

 • ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്, മികച്ച ഏകദിന താരവും
 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway