ചരമം

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍


പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡില്‍ മരിച്ച നിലയിലാണ് ജിഷയുടെ പിതാവിന്റെ മൃതദേഹം കാണപ്പെട്ടത്. താമസിച്ചിരുന്ന വീട്ടില്‍ നിന്നും അമ്പത് മീറ്റര്‍ അകലെയാണ് മൃതദേഹം കാണപ്പെട്ടത്. രോഗങ്ങളാല്‍ ഏതാനും നാളുകളായി വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. മരണ വിവരം അറിഞ്ഞ് മകള്‍ ദീപ സ്ഥലത്തെത്തി. ഭാര്യ രാജേശ്വരി മൃതദേഹം കാണാന്‍ വരില്ലെന്നും അറിയിച്ചിട്ടുണ്ട്. ജിഷ കേസിലെ സാക്ഷിപ്പട്ടികയിലും പാപ്പുവിനെ പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു.

ജിഷയുടെ അമ്മയും അച്ഛനും തമ്മില്‍ സഹായധനത്തിന്റെ പേരില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. കെപിസിസിയുടെ സഹായമായി 15 ലക്ഷത്തിനു പുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായമടക്കം മുപ്പതു ലക്ഷത്തിലേറെ കുടുംബത്തിന് ലഭിച്ചിരുന്നു. ജിഷയുടെ അമ്മ രാജേശ്വരിക്ക് പെന്‍ഷനും സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കി.

 • മത്തായി കെ. കോര നിര്യാതനായി
 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway