Don't Miss

സിപിഎം കൈവിട്ടു; തോമസ് ചാണ്ടിയുടെ രാജി ആസന്നം, എന്‍സിപിക്ക് മന്ത്രിസ്ഥാനം വാഴില്ല


തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടുന്നു. സാഹചര്യം ഗൗരവവമുള്ളതാണെന്നും ഇനി സംരക്ഷിക്കേണ്ടതില്ല എന്നുമുള്ള നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയതായാണ് റിപ്പോര്‍ട്ട്. രാജിവെയ്ക്കുന്ന കാര്യം തോമസ് ചാണ്ടി സ്വയം തീരുമാനിക്കണമെന്ന് സിപിഎം അദ്ദേഹത്തെ അറിയിച്ചു.


സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തോമസ് ചാണ്ടി തീരുമാനമെടുക്കണമെന്നാണ് സിപിഎം നിര്‍ദ്ദേശിച്ചിരിക്കുന്നത്. മന്ത്രിക്കെതിരായ വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ കണ്ടെത്തല്‍. ഉചിതമായ തീരുമാനം എന്‍സിപി നേതൃത്വം കൈക്കൊള്ളണം. നിയമോപദേശം തോമസ് ചാണ്ടിക്കുള്ള അവസാന അവസരമാണെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.


രാജി വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി യോഗം വിളിക്കും. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ് യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിക്കും.എന്‍സിപിക്ക് ആകെ രണ്ട് എം.എല്‍.എമാരാണ് സഭയിലുള്ളത്. പിണറായി സര്‍ക്കാരില്‍ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി രാജിവച്ചു. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായി.

കായല്‍ കൈയേറ്റവും ലോക്ക് പാലസ് റിസോര്‍ട്ടിലേക്ക് ഭൂമി മണ്ണിട്ട് നികത്തിയത് അടക്കം നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നത്. ലേക്ക് പാലസിന്റെ നിയമലംഘനം അക്കമിട്ട് നിരത്തിയ കളക് ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി. ആലപ്പുഴ കളക്ടര്‍ ടി.വി അനുമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ റവന്യു മന്ത്രി നടപടിയെടുക്കുണമെന്ന് ശുപാര്‍ശയും നല്‍കിയിരുന്നു

ഈ വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സിപിഎം നിര്‍ബന്ധിതരായത്. തോമസ് ചാണ്ടി രാജിവച്ചാല്‍ വകുപ്പ് സിപിഎം കൈയില്‍വയ്ക്കാനാണ് സാധ്യത.

 • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway