യു.കെ.വാര്‍ത്തകള്‍

കുഞ്ഞ് ഡൊമിനിക്കിന് മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കി; സംസ്കാര ശുശ്രൂഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി


ലണ്ടന്‍ : ബോണ്‍ മൗത്തില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ച നാലുവയസുകാരന്‍ ഡൊമിനിക്കിന് മലയാളി സമൂഹം കണ്ണീരോടെ വിടനല്‍കി. നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യത്തില്‍ ഡൊമിനിക്കിന്റെ അന്ത്യകര്‍മ്മങ്ങള്‍ ബോണ്‍മൗത്ത് സെന്റ്. എഡ്മണ്ട് കാംപ്യണ്‍ പള്ളിയില്‍ നടന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
നോര്‍ത്ത് സെമിത്തേരിയിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. അന്ത്യനിമിഷങ്ങള്‍ക്ക് ശേഷം ഡൊമിനിക്കിന്റെ മൃതദേഹം കിടത്തിയ ജൂലീസ് ഹൗസ് ഹോസ്‌പൈസിന് പിന്തുണ നല്‍കാനുള്ള ചാരിറ്റി കളക്ഷന്‍ പള്ളിയില്‍ സംഘടിപ്പിച്ചു. മകന്റെ വിയോഗത്തില്‍ ദുഃഖിക്കുമ്പോഴും തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രാര്‍ത്ഥനയും നല്‍കിയ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡൊമിനിക്കിന്റെ മാതാപിതാക്കളായ ജോഷിയും സോനായും നന്ദി അറിയിച്ചു.


പത്തു വര്‍ഷത്തിലേറെയായി ബോണ്‍ മൗത്തില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരി സ്വദേശി തെങ്ങും പളളി ജോഷി, സോനാ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനാണ് ഡൊമിനിക്ക്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ആറുമാസത്തോളമായി ചികിത്സയിലായിരുന്നു കുഞ്ഞു ഡൊമിനിക്. ഡൊമിനിക്കിനു അസുഖമാണെന്ന് അറിഞ്ഞത് മുതല്‍ പ്രദേശത്തെ മുഴുവന്‍ ആളുകളും ഡൊമിനികിന്റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഡൊമിനിക്ക് കഴിഞ്ഞ വ്യാഴാഴ്ച പൂള്‍ എന്‍ എച്ച് എസ് ആശുപത്രിയില്‍ മരണമടഞ്ഞു.


ഡൊമിനിക്കിന്റെ ഓര്‍മ്മക്കായി ഫാ.ചാക്കോയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ കഴിഞ്ഞയാഴ്ച എന്‍സ്ബറി പാര്‍ക്കിലെ കാത്തലിക്ക് ദേവാലയത്തില്‍ നടന്നിരുന്നു.

 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 • പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
 • റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
 • ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!
 • ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway