യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ ബസ് കാറുകളിലേക്ക് ഇടിച്ചുകയറി; നിര്‍ത്താതെ മുന്നോട്ട്, കരഞ്ഞുവിളിച്ചുയാത്രക്കാര്‍


ലണ്ടന്‍ : തിരക്കേറിയ സമയത്ത് ബസ് കാറുകളിലേക്ക് ഇടിച്ചുകയറി .ഡ്രൈവറോട് ബസ് നിര്‍ത്താന്‍ യാത്രക്കാര്‍ കരഞ്ഞുവിളിച്ചിട്ടും ഫലമുണ്ടായില്ല. ഭാഗ്യം കൊണ്ട് വലിയ ദുരന്തം ഒഴിവായി. രണ്ട് പേര്‍ക്ക് ചെറിയ പരുക്കുകള്‍ മാത്രമാണ് ഉണ്ടായത്. ഇന്നലെ വൈകുന്നേരം 4.40-ഓടെ ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയില്‍ ലോവര്‍ ക്ലാംപ്ടണ്‍ റോജിലായിരുന്നു സംഭവം. 254-ാം നമ്പര്‍ ബസ് ആള്‍ഡ്‌ഗേറ്റിലേക്ക് പോകവെ ഒരു വാഹനത്തിന്റെ പിന്നിലേക്ക് ഇടിച്ചുകയറി നിര്‍ത്താതെ മുന്നോട്ടെടുക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അറൈവ ഓപ്പറേറ്റ് ചെയ്യുന്ന 254 ഡബിള്‍ ഡെക്ക് ബസാണ് അപകടം സൃഷ്ടിച്ചത്.


ഒരു കുഞ്ഞ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സഞ്ചരിച്ച കാര്‍ 100 വാരയോളം ദൂരത്തിലാണ് ബസ് ഇടിച്ച് നീക്കിയത്. ബസിലെ യാത്രക്കാരും, പൊതുജനങ്ങളും ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. യാത്രക്കാരും, കാല്‍നടക്കാരും എന്താണ് സംഭവിച്ചതെന്നറിയാതെ നില്‍ക്കുമ്പോള്‍ പോലീസുകാരന്‍ ഡ്രൈവറോട് സംസാരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ ഇടിച്ചുതകര്‍ന്ന നിലയിലാണ്.

വിവിധ വാഹനങ്ങളുമായി ബസ് കൂട്ടിയിടിച്ചതായുള്ള വിവരത്തെത്തുടര്‍ന്നാണ് പോലീസിനെ വിളിച്ചതെന്ന് മെട്രൊപൊളിറ്റന്‍ പോലീസ് വക്താവ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.

 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 • പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
 • റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
 • ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!
 • ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway