വിദേശം

ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊന്നൊടുക്കിയത് 106 രോഗികളെ!

ബെര്‍ലിന്‍ : ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാര്‍ക്കു നാണക്കേടായി ജര്‍മ്മനിയില്‍ ഒരു നഴ്‌സിന്റെ ക്രൂരത. രോഗികളെ നോക്കി 'ബോറടിച്ച' മെയില്‍ നഴ്‌സ് മരുന്ന് കുത്തിവച്ച് കൊന്നൊടുക്കിയത് 106 രോഗികളെയാണ്. കൊലനടത്തിയത് ഇയാള്‍ തന്നെയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിശദമായ പരിശോധന നടത്തിയാല്‍ മരണസംഖ്യ ഇതിലും ഉയര്‍ന്നേക്കുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നുണ്ട്. നീല്‍സ് ഹോഗല്‍ (41) ആണ് ക്രൂരതയുടെ പര്യായമായി മാറിയത്. രണ്ട് കൊലപാതകങ്ങളും നാല് കൊലപാതക ശ്രമങ്ങളുമായി ബന്ധപ്പെട്ട് 2015ലാണ് ഇവര്‍ കുറ്റക്കാരനായി ആദ്യം കണ്ടെത്തിയത്. ബെര്‍മെന്‍ നഗരത്തിനു സമീപമുള്ള ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയിലെ ജീവനക്കാരനായിരുന്ന നീല്‍സ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികളിലാണ് മാരകമായ മരുന്ന് കുത്തിവച്ചത്.


എന്നാല്‍ ഇയാള്‍ നടത്തിയ കൂടുതല്‍ കൊലപാതകങ്ങളെ കുറിച്ച് അന്ന് തെളിവുകള്‍ ലഭിച്ചിരുന്നില്ല. 90 പേരെ കൂടി വകവരുത്തിയെന്ന് ഓഗസ്റ്റില്‍ പോലീസ് കണ്ടെത്തി. എന്നാല്‍ 1999 മുതല്‍ 2005 വരെ ഇയാള്‍ ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിലായി 16 പേരെ കൂടി വകവരുത്തിയതായി പോലീസ് വ്യാഴാഴ്ച വെളിപ്പെടുത്തുകയായിരുന്നു. അഞ്ച് കേസുകള്‍ കൂടി പരിശോധിച്ചുവരികയാണെന്നും അവയിലും വിഷാശാസ്ത്ര പഠനം പൂര്‍ത്തിയായാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂവെന്നും അന്വേഷണ സംഘം പറയുന്നു. നീല്‍സിനെതിരായ പുതിയ കുറ്റപത്രം അടുത്ത വര്‍ഷം ആദ്യം നല്‍കാനാകുമെന്ന് പ്രൊസിക്യുഷന്‍ വ്യക്തമാക്കി.
തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ നോക്കി ബോറടിച്ച നീല്‍സ് അവരില്‍ വിഷകരമായ മരുന്ന് കുത്തിവയ്ക്കുകയായിരുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയോ രക്തയോട്ടം തടഞ്ഞോ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. 2005ല്‍ നീല്‍സ് ഒരു രോഗിയില്‍ മരുന്ന് കുത്തിവയ്ക്കുന്നത് മറ്റൊരു നഴ്‌സ് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ രോഗി രക്ഷപ്പെട്ടിരുന്നു. കൊലപാതക ശ്രമത്തിന് നീല്‍സിനെ 2008ല്‍ കോടി കുറ്റക്കാരനായി കണ്ടെത്തുകയും ഏഴര വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.


തന്റെ അമ്മയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഒരു യുവതി നീല്‍സിനെതിരെ പരാതി നല്‍കിയതോടെയാണ് വിശദമായ അന്വേഷണം നടന്നത്. നിരവധി രോഗികളെ നീല്‍സ് കൊന്നൊടുക്കിയതായി അന്വേഷണ സംഘത്തിന് ബോധ്യപെപട്ടു.

 • ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്, മികച്ച ഏകദിന താരവും
 • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
 • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
 • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
 • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
 • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
 • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
 • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
 • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
 • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway