സ്പിരിച്വല്‍

മലങ്കര കാത്തലിക് യൂത്ത് കോണ്‍ഫറന്‍സ് ലണ്ടനില്‍ ശനിയാഴ്ച


ലണ്ടന്‍ : സീറോ മലങ്കര കത്തോലിക്കാ സഭാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (എം.സി.വൈ.എം) ആഭിമുഖ്യത്തില്‍ പ്രത്യേക യൂത്ത് കോണ്‍ഫറന്‍സ് ലണ്ടനില്‍ നാളെ (ശനിയാഴ്ച) സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഡെഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയമാണ് കോണ്‍ഫറന്‍സിന് വേദിയാവുക. 'ക്രിസ്തു കേന്ദ്രീകൃത യുവജനസഭ' എന്ന വിഷയമാണ് പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും വിഷയമാക്കുക.


ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ നാല് മണിക്ക് വി. കുര്‍ബ്ബാനയോടെ പൂര്‍ത്തിയാകും. കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുക, സഭയോടും സമൂഹത്തോടും യുവജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. എം.സി.വൈ.എം പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രമീകരിക്കുന്ന കോണ്‍ഫന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സെഷന്‍ ക്ലാസ്സുകള്‍ക്ക് ഫാ.തോമസ് മടുക്കംമൂട്ടില്‍ , ഫാ.രഞ്ജിത്ത്, മഠത്തിറമ്പില്‍, ജിറ്റോ , കെവിന്‍ തോമസ്, ഷിജു, ജെറി കുഞ്ഞുമോന്‍, എന്നിവര്‍ നേതൃത്വം നല്‍കും.

 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
 • യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്
 • മലങ്കര കത്തോലിക്കാ സഭ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
 • അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം
 • സുവിശേഷകന്റെ ജോലിയിലെ
 • യോര്‍ക്ക്ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 25ന്
 • സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീരമാകും
 • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
 • ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 15ന് മരിയന്‍ ദിന ശുശ്രൂഷ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway