അസോസിയേഷന്‍

യുകെകെസിഎ കലാമേളയും അവാര്‍ഡ് നൈറ്റും എം ജി ശ്രീകുമാറിന്റെ മ്യൂസിക്കല്‍ ഷോയും ബര്‍മിംഗ്ഹാമില്‍ 26ന്

ബര്‍മിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങളായിട്ടുള്ള കലാമേളയും വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാര്‍ഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകന്‍ എം. ജി. ശ്രീകുമാറും, മികച്ച അവതാരകന്‍ രമേശ് പിഷാരടിയും, ജനമനസുകളില്‍ പ്രിയങ്കരിയായ ശ്രേയകുട്ടിയും ചേര്‍ന്നവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും 26ന് ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടത്തപ്പെടും.


കലാമേള രാവിലെ 9ന് ആരംഭിക്കും. എട്ട് വേദികളിലായിട്ടാണ് വിവിധ കാറ്റഗറിയുടെ അടിസ്ഥാനത്തില്‍ കലാമേള നടത്തപ്പെടുന്നത്. വൈകുന്നേരം നാല് മണിക്ക് കലാമേള സമാപിക്കുന്ന രീതിയിലാണ് എല്ലാ മത്സരങ്ങളും ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
യുകെകെസിഎയുടെ പ്രഥമ അവാര്‍ഡ് നൈറ്റ് വൈകുന്നേരം നാലിന് ആരംഭിക്കും. തുടര്‍ന്ന് എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കല്‍ നൈറ്റിന് ആരംഭമാവും. അവാര്‍ഡ് നൈറ്റിനും മ്യൂസിക്കല്‍ നൈറ്റിനും പ്രവേശന ടിക്കറ്റ് ഉണ്ട്.


കലാമേളയും മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റും സുഗമമാക്കാന്‍ യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.അവാര്‍ഡ് നൈറ്റ് ടിക്കറ്റുകള്‍ 35, 25, 15 പൗണ്ട് നിരക്കില്‍ ലഭ്യമാണ്. ടിക്കറ്റ് ആവശ്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 • യുബിഎംഎ)യുടെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം ശനിയാഴ്ച
 • പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍
 • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
 • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
 • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
 • ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ
 • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
 • യുക്മ യൂത്ത് പ്രൊജക്റ്റിന് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
 • സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും ലണ്ടനില്‍
 • യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway