സ്പിരിച്വല്‍

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസിന്റെ നിര്യാണത്തില്‍ ലണ്ടന്‍ ഓര്‍ത്തഡോക്സ് ഇടവക അനുശോചിച്ചു

ലണ്ടന്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനാധിപനും പാവങ്ങളുടെ പടത്തലവനും ആയിരുന്ന ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് പിതാവിന്റെ ദേഹവിയോഗത്തില്‍ ലണ്ടന്‍ സെന്റ്. ഗ്രിഗോറിയോസ് ഇടവക മാനേജിംഗ് കമ്മിറ്റിയും ആധ്യാത്മിക സംഘടനാ ഭാരവാഹികളും അനുശോചിച്ചു.

പ്രതീക്ഷകളും പ്രത്യാശകളും അണഞ്ഞു പോകുന്ന ജീവിതത്തില്‍ പാവപ്പെട്ടവര്‍ക്ക് എന്നും താങ്ങും തണലുമായിരുന്ന പിതാവിന്റെ ദേഹവിയോഗം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് തീരാനഷ്ടമാണെന്ന് ഇടവക വികാരി ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ് തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുന്‍ വികാരിയും പൗലോസ് മാര്‍ പക്കോമിയോസ് ശാലോം ഭവന്‍ ഡയറക്ടറുമായ ഫാ. തോമസ് പി. ജോണ്‍ , ഇടവക ട്രസ്റ്റി ജോമോന്‍ ജോണ്‍, സെക്രട്ടറി ബിജു കൊച്ചുണ്ണി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, സുനില്‍ ജോസ്ഫ്, ജോസഫ് കെ. മാത്യു, ജിജോ ജേക്കബ്, എ. ജി. വര്‍ഗീസ്, ബിനു ചാണ്ടി, സാബു കോശി, ബേബി കുര്യന്‍ , ജോസഫ് ജോര്‍ജ് എന്നിവര്‍ അനുശോചിച്ചു.

സണ്‍ഡേ സ്കൂള്‍ ഹെഡ് ടീച്ചര്‍ അനുജാ ജോസഫ്, യൂത്ത് സെക്രട്ടറി നീതു വര്‍ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം രാജന്‍ ഫിലിപ്പ്, ഭദ്രാസന കൗണ്‍സിലര്‍ സോജി ടി. മാത്യു, ഭദ്രാസന അസോസിയേഷന്‍ പ്രതിനിധികളായ റോയിസ് പനച്ചിക്കല്‍ , ബൈജു ഡാനിയേല്‍ , ജേക്കബ് ചെറിയാന്‍ , അജോ മൂലയ്ക്കല്‍ , ജോസ് പൂവത്തൂര്‍ , ഫിലിപ്പ് അറങ്ങാടന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

 • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway