സ്പിരിച്വല്‍

രണ്ടാമത് പീറ്റര്‍ബോറോ പെരുന്നാളിന് ഇന്ന് കൊടിയേറും ; പ്രധാന പെരുന്നാള്‍ നാളെ


ലണ്ടന്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ - യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട യുകെ പീറ്റര്‍ബോറോ സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ രണ്ടാമത് ഇടവക പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 115 - മത് ഓര്‍മ്മപ്പെരുന്നാളും ഇന്നും (വെള്ളി), നാളെ ( ശനി) യും ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.
ഇന്ന് വൈകുന്നേരം അഞ്ചരക്ക് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി ഫാ. ടോം ജേക്കബ് പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.


6 മണിക്ക് സന്ധ്യാ നമസ്കാരം, 6.30ന് ധ്യാനപ്രസംഗം, 7 മണിക്ക് ധൂപപ്രാര്‍ത്ഥന, റാസ, ആശീര്‍വ്വാദം, തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം, നേര്‍ച്ച വിളംബി, ആകാശ ദീപ കാഴ്ച എന്നിവയും പ്രധാന തിരുന്നാള്‍ ദിനമായ നാളെ രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, 10 മണിക്ക് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് മാതൃപിതൃ വന്ദനമായ പരേതര്‍ക്കു വേണ്ടിയുള്ള ധൂപപ്രാര്‍ത്ഥന, റാസ, ആശീര്‍വ്വാദം, കൈമുത്തു, നേര്‍ച്ച വിളമ്പ്, ലേലം, സ്നേഹവിരുന്ന്, കൊടിയിറക്ക്, എന്നിവയോട് കൂടി സമാപിക്കുന്ന പെരുന്നാളില്‍ വന്നു അനുഗ്രഹം പ്രാപിക്കത്തക്ക രീതിയില്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ടോം ജേക്കബ്, പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ അഖിലേഷ് മാത്യു എന്നിവര്‍ അറിയിച്ചു.


വിലാസം:
St . Gregorious Indian ortthodox Church
Ledbury Road
Netherton
Peterborough
Pe39RF


കൂടുതല്‍ വിവരങ്ങള്‍ക്ക്:
വര്‍ഗീസ് പി. തോമസ് : 07747896974
പോള്‍സണ്‍ വര്‍ഗീസ്: 07588653567

 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
 • യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്
 • മലങ്കര കത്തോലിക്കാ സഭ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
 • അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം
 • സുവിശേഷകന്റെ ജോലിയിലെ
 • യോര്‍ക്ക്ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 25ന്
 • സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീരമാകും
 • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
 • ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 15ന് മരിയന്‍ ദിന ശുശ്രൂഷ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway