യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇനി ഇന്റര്‍നെറ്റ് കട്ട് ആയാല്‍ ഉപഭോക്താക്കള്‍ക്ക് ദിവസം 8 പൗണ്ട് നഷ്ടപരിഹാരം


ലണ്ടന്‍ : ഇന്റര്‍നെറ്റ് ജീവിതത്തിന്റെ അനിവാര്യമായ ഘടകമായ ഇക്കാലത്തു തടസങ്ങളിലാതെ നെറ്റ് ലഭ്യമാകുക എന്നത് പണം മുടക്കുന്ന ഉപഭോക്താക്കളുടെ അവകാശമാണ്. സാങ്കേതിക പ്രശ്നങ്ങളുടെയും മറ്റും പേരില്‍ പലപ്പോഴും നെറ്റ് കാട്ടാവുന്നതു സാധാരണയാണ്. ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം ഇത്തരം തടസങ്ങള്‍ നീളുന്നു. എന്നാല്‍ നിരക്കിന് കുറവില്ലതാനും. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. ഇത് പരിഗണിച്ചു ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുകയാണ് ഓഫ്‌കോം.

ഇതനുസരിച്ചു യുകെയില്‍ ഇനി ഇന്റര്‍നെറ്റ് കട്ട് ആയാല്‍ ഉപഭോക്താക്കള്‍ക്ക് അതാത് കമ്പനികള്‍ ദിവസം 8 പൗണ്ട് നഷ്ടപരിഹാരം നല്‍കണം. ബ്രോഡ്ബാന്റോ ലാന്റ് ലൈനോ കട്ടായാല്‍ ഇത് ബാധകമാണ്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് കോമ്പന്‍സേഷന്‍ ആയി ഇത് ലഭിക്കും. 2019 മുതലാവും ഇത് പ്രാവര്‍ത്തികമാവുക. അതിനു മുമ്പായി പ്രൊവൈഡര്‍മാര്‍ തങ്ങളുടെ സേവനം കുറ്റമറ്റതാക്കണം. അല്ലാത്തപക്ഷം ദശലക്ഷക്കണക്കിനു പൗണ്ട് നഷ്ടപരിഹാരമായി അവര്‍ നല്‍കേണ്ടിവരും.


ഉയര്‍ന്ന നിരക്കും പരിതാപകരമായ സേവനവും കണക്കിലെടുത്താണ് ടെലികോം റെഗുലേറ്റര്‍ ആയ ഓഫ്‌കോമിന്റെ ഇടപെടല്‍ . ബ്രോഡ്ബാന്റ് സേവനത്തിന്റെ കാര്യത്തില്‍ യുകെ മറ്റു ദരിദ്ര രാജ്യങ്ങളെക്കാള്‍ പിന്നിലാണ്. വീടുകളില്‍ ഇന്ന് ആവശ്യമായ ഘടകമാണ് ബ്രോഡ്ബാന്റ് . നെറ്റ്, ടിവി, സംഗീതം, കോളുകള്‍ , മെസേജുകള്‍ എന്നിവയ്‌ക്കെല്ലാം ബ്രോഡ്ബാന്റ് കൂടിയേ തീരും. ഏറ്റവും നൂതനമായ സംവിധാനങ്ങള്‍ ഒരുക്കി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തേണ്ടത് കമ്പനികളുടെ കടമയാണ്.


പീക്ക് ടൈമിലും വാരാന്ത്യത്തിലും യുകെയിലെ ബ്രോഡ്ബാന്റ് സേവനം വളരെ പരിതാപകരമാണ്. വിര്‍ജിന്‍ ഉള്‍പ്പെടെയുള്ളവയുടെ ലൈനുകളുടെ പേരില്‍ പരാതി പ്രവാഹമാണ്. സ്ഥാപനങ്ങള്‍ക്ക് നെറ്റ് ലഭ്യമാകാതെ വന്നാല്‍ ദിവസമേ 25 പൗണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നാണ്‌ വിവരം. പുതിയ കണക്ഷന്‍ വൈകുന്നതും സേവനം പുനഃസ്ഥാപിക്കാന്‍ വൈകുന്നതും കമ്പനികള്‍ക്ക്
ബാധ്യതയായി മാറും.

 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 • പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
 • റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
 • ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!
 • ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway