യു.കെ.വാര്‍ത്തകള്‍

ബ്രക്‌സിറ്റ് ബില്ലില്‍ രണ്ടാഴ്ചക്കകം എല്ലാം ശരിയാക്കണം, ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം;സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍

ബ്ര​സല്‍​സ് ലണ്ടന്‍ ​: ബ്രക്‌സിറ്റ് വിലപേശലില്‍ വെറും കൈയോടെ ബ്രസല്‍സില്‍ ​നിന്ന് മടങ്ങേണ്ടിവന്നതിനു പിന്നാലെ ബ്രക്‌സിറ്റ് ബില്ലില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം. സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്​​ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ​ അല്ലാത്തപക്ഷം ​വ്യാ​പാ​ര ച​ര്‍​ച്ച​കള്‍ ഇൗ ​വ​ര്‍​ഷം ന​ട​ക്കി​ല്ലെ​ന്നും യൂ​റോ​പ്യന്‍ ക​മീ​ഷ​ന്‍​സ്​ ചീ​ഫ്​ നെ​ഗോ​ഷ്യേ​റ്റര്‍ മൈ​ക്കി​ള്‍ ബേ​ണി​യര്‍ വ്യ​ക്ത​മാ​ക്കി.
ഇ.യു അംഗമായിരിക്കെ ബ്രിട്ടന്‍ ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകള്‍ പൂര്‍ത്തീകരിക്കുക, ബ്രിട്ടനിലെ \യൂറോപ്യന്‍രാജ്യക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് നയം രൂപവത്കരിക്കുക തുടങ്ങി നിരവധി വിഷയങ്ങളില്‍ കൃത്യമായ നയം എത്രയും വേഗം രൂപവത്കരിക്കണമെന്നാണ് ഇ.യു ആവശ്യപ്പെട്ടിരിക്കുന്നത്.

ഐറിഷ് അ​തി​ര്‍​ത്തി, പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശം, ബ്ര​ക്​​സി​റ്റ്​ ബി​ല്ല്​ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ ബ്ര​​ക്​​സി​റ്റ്​ സെ​ക്ര​ട്ട​റി ഡേ​വി​ഡ്​ ഡേ​വി​സു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക്കു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബേ​ണി​യര്‍. കൂ​ടി​യാ​ലോ​ച​ന​യി​​ലൂ​ടെ ബ്ര​ക്​​സി​റ്റ്​ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍​ക്ക്​ പ​രി​ഹാ​രം കാ​ണേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന്​ ഡേ​വി​ഡ്​ ഡേ​വി​സ്​ പ​റ​ഞ്ഞു.


യൂറോപ്യന്‍ യൂനിയന്‍ വിടുതല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന അംഗരാജ്യങ്ങളുടെ നിലപാടില്‍ അയവുതേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് രണ്ടാഴ്ചത്തെ അന്ത്യശാസനം.


അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തെരേസ മേ ബ്രസല്‍സിലെത്തിയിരുന്നു യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോഡ് ജങ്കര്‍, ഇ.യു നയതന്ത്രജ്ഞന്‍ മിഷേല്‍ ബാര്‍ണിയര്‍ എന്നിവരുമായി അവര്‍ ചര്‍ച്ച നടത്തിയിരുന്നു . സാവകാശം തേടി മിക്ക ഇ.യു അംഗരാജ്യങ്ങളുടെ തലവന്മാരുമായും കഴിഞ്ഞദിവസങ്ങളില്‍ മേ നേരിട്ടും ഫോണിലൂടെയും ചര്‍ച്ച നടത്തിയിരുന്നു.


ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കലുമായും ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും ഐറിഷ് മന്ത്രി ലിയോ വരദ്കറുമായും മേ സംസാരിച്ചു.


പാര്‍ട്ടിയും സര്‍ക്കാരിലും രാജിയും ഭിന്നസ്വരവും ഉയരുന്ന പശ്ചാത്തലത്തിലാണ് തെരേസ മേയ്ക്കു ബ്ര​ക്​​സി​റ്റ്​ തലവേദനയും. ബ്ര​ക്സി​റ്റ്​ വൈകുന്നത് സര്‍ക്കാര്‍ വീഴാന്‍ തന്നെ കാരണമാവും.

രണ്ട് മന്ത്രിമാരുടെ രാജിയിലും പ്രധാനമന്ത്രി പകരക്കാരെ കണ്ടെത്തിയത് 24 മണിക്കൂറിനകമാണ്. ഇപ്പോഴത്തെ സമ്മര്‍ദ്ദം എത്രയുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എംപിമാരുടെ പേരിലുള്ള ലൈംഗിക ആരോപണവും ഡിയുപിയുടെ സമ്മര്‍ദ്ദവും മറ്റൊരു വശത്തു. 2019 മാര്‍ച്ച് 29 ന് ഇയുവുമായി എല്ലാ ബന്ധവും അവസാനിപ്പിക്കും എന്നാണു പ്രധാനമന്ത്രിയുടെ വാഗ്ദാനം.

 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 • പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
 • റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
 • ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!
 • ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway