യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പുതിയ ഡീസല്‍ കാറുകള്‍ക്ക് മേല്‍ വന്‍ നികുതി വരുന്നു

ലണ്ടന്‍ : പുതിയ ഡീസല്‍ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ജാഗ്രതൈ. പുതിയ ഡീസല്‍ കാറുകള്‍ക്ക് മേല്‍ വന്‍ നികുതി ഏര്‍പ്പെടുത്താന്‍ ഈ മാസം 22ന് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍ദ്ദേശം ഉണ്ടെന്നാണ് സൂചന. ഡീസല്‍ കാറുകള്‍ക്കുള്ള നികുതികളില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് മാര്‍ച്ചിലെ തന്റെ ബജറ്റ് പ്രസ്താവനക്കിടെ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് സൂചനയേകിയിരുന്നു.


ഓട്ടം ബജറ്റ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഡീസല്‍ കാറുകള്‍ക്കുള്ള നികുതികളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടെന്ന കാര്യം മിനിസ്റ്റര്‍മാര്‍ ചര്‍ച്ച ചെയ്ത് വരുന്നുവെന്നാണ് ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡീസല്‍ കാറുകള്‍ക്കുളള നികുതി ഉയര്‍ത്തുന്നതിലൂടെ ജൂലൈയില്‍ സെറ്റ് ചെയ്തിരിക്കുന്ന ക്ലിയര്‍ എയര്‍ സ്ട്രാറ്റജി നടപ്പിലാക്കുന്നതിനാവശ്യമായ പണം കണ്ടെത്താനാണു ഗവണ്‍മെന്റ് ശ്രമം.


എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. ഡീസല്‍ വാഹനഉടമകള്‍ക്കുള്ള നികുതി വര്‍ധനവ് പരിഹാസകരമാണെന്നാണ് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പ്രതികരിച്ചിരിക്കുന്നത്. പുതിയൊരു വാഹനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍1 6 ശതമാനം പേര്‍ മാത്രമാണ് ഡീസല്‍ വാഹനം പരിഗണിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്ന കാറുകള്‍ വാങ്ങുന്നതിനുള്ള ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിക്കുന്നതിലാണ് ട്രഷറി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അല്ലാതെ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് മേല്‍ നികുതി ഇനിയും ഉയര്‍ത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറയുന്നു.

 • പ്രാര്‍ത്ഥനകള്‍ വിഫലം: യുകെയില്‍ നിന്നെത്തി കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായി മാറിയ സി​. ഡോ. മര്‍സലീയൂസ് അന്തരിച്ചു
 • എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ദാമ്പത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നിറവില്‍
 • ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പമാക്കുന്നതിനെതിരെ എക്‌സാമിനര്‍മാര്‍ സമരത്തിന്
 • വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് പിഴ ശിക്ഷ
 • ബ്രക്സിറ്റ് ബില്ലില്‍ സര്‍ക്കാര്‍ കോമണ്‍സില്‍ ആദ്യ കടമ്പ പിന്നിട്ടു; വെല്ലുവിളി ബാക്കി
 • സാമുവലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് ചങ്ങനാശേരിയില്‍
 • പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1ന് അവസാനിക്കും; ഇത് യുകെ സ്റ്റൈല്‍
 • റഷ്യക്കെതിരെ തെരേസ മേ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പുകളില്‍ കൈകടത്തുന്നു-
 • ചര്‍ച്ചയ്ക്കായി ഡൗണിംഗ് സ്ട്രീറ്റിലെത്തിയെ ടിവി പ്രൊഡ്യൂസര്‍ക്കുനേരെ ലൈംഗികാതിക്രമം!
 • ബ്രക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ മുന്നിലേയ്ക്ക്; എതിര്‍ത്തും അനുകൂലിച്ചും എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway