അസോസിയേഷന്‍

ഓര്‍മ്മയില്‍ ഒരു ഗാനം (നാലാമത് എപ്പിസോഡ്)

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രയിംസ് യു.കെ.യും ചേര്‍ന്നൊരുക്കുന്ന ഓര്‍മ്മയില്‍ ഒരു ഗാനം പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ് ശ്രോതാക്കള്‍ക്കായി സമര്‍പ്പിച്ചു.

മലയാള സിനിമാ ഗാനചരിത്രത്തില്‍ അതുല്യ പ്രതിഭകളുടെ നിറസാന്നിധ്യത്താല്‍ സമ്പുഷ്ടമായ കാലഘട്ടമാണ് എഴുപതുകള്‍. വയലാര്‍, ദേവരാജന്‍, പി.ഭാസ്‌കരന്‍, ദക്ഷിണാമൂര്‍ത്തി... തുടങ്ങി ഇതിഹാസതുല്യരായ സംഗീത പ്രതിഭകള്‍ അരങ്ങു വാണിരുന്ന മേഖലയിലേയ്ക്ക് തുടക്കക്കാരായ കടന്നു വന്നവരാണ് ഗായകന്‍ യേശുദാസും അന്നത്തെ യുവകവികളില്‍ ശ്രദ്ധേയനായ ശ്രീകുമാരന്‍ തമ്പിയും. 1966ല്‍ 'കാട്ടുമല്ലിക' എന്ന ചിത്രത്തിലുടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ശ്രീകുമാരന്‍ തമ്പി ഒരുപക്ഷേ, ഛായാഗ്രഹണവും ഗാനാലാപനവുമൊഴികെയുള്ള എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


മലയാള ചലച്ചിത്ര സംഗീത തറവാട്ടിലെ കാരണവരായ ദക്ഷിണാമൂര്‍ത്തി സ്വാമികളും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്നുള്ള കുട്ടുകെട്ടില്‍ പിറന്ന അനവദ്യസുന്ദരങ്ങളായ ഗാനങ്ങള്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരമാധുരിയിലുടെ അനശ്വരങ്ങളായി മാറി. അവയില്‍ എടുത്തുപറയാവുന്നതാണ് 'ഉത്തരാസ്വയം വരവും' , 'ഹൃദയസരസ്സിലെ പ്രണയ പുഷ്പവും'


എഴുപതില്‍ പുറത്തിറങ്ങിയ 'ലോട്ടറി ടിക്കറ്റ്' എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച്, ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം നല്‍കി യേശുദാസ് ആലപിച്ച 'മനോഹരി നിന്‍ മനോരഥത്തില്‍' ഗാനമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.


ഈ ഗാനം ആലപിക്കുന്നത് മനോജ് ജോസ്. ന്യൂപോര്‍ട്ടില്‍ നേഴ്‌സായി ജോലി ചെയ്യുന്ന മനോജ് യു.കെ.യില്‍ നിരവധി സ്റ്റേജുകളില്‍ പാടിയിട്ടുണ്ട്. ന്യൂപോര്‍ട്ടില്‍ ചിത്രയോടൊപ്പം സ്റ്റേജില്‍ പാടുവാനും അവസരമുണ്ടായി.


വിശ്വലാല്‍: (ക്രിയേറ്റിവ് ഡയറക്ടര്‍)

ജൈസണ്‍ ലോറന്‍സ്: (ആര്‍ട്ട്, ക്യാമറ, എഡിറ്റിംഗ്)


വീഡിയോ

 • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
 • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
 • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
 • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
 • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
 • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
 • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
 • ചേതന യുകെ കേരളപ്പിറവി ആഘോഷം നാളെ ഓക്‌സ്‌ഫോര്‍ഡില്‍
 • 2018ലെ യു.കെ വള്ളംകളി ജൂണ്‍ 30ന്; ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway