അസോസിയേഷന്‍

ചേതന യുകെ കേരളപ്പിറവി ആഘോഷം നാളെ ഓക്‌സ്‌ഫോര്‍ഡില്‍

സങ്കുചിത രാഷ്ട്രീയവും കപട ദേശീയ വാദവും കൂടിച്ചേര്‍ന്ന് കേരളം ചരിത്രപരമായി കൈവരിച്ച എല്ലാ പുരോഗതിയെയും മാനവിക മൂല്യങ്ങളെയും അട്ടിമറിക്കാനും ഇകഴ്തി കാണിക്കാനുമുള്ള വ്യാപകമായ ശ്രമങ്ങള്‍ തുടരുമ്പോള്‍, കേരളത്തിന്റെ ജനാധിപത്യ ബോധവും, മതനിരപേക്ഷ സംസ്‌കാരവും പുരോഗമന രാഷ്ട്രീയ പാരമ്പര്യവും ഉയര്‍ത്തിക്കാട്ടിക്കൊണ്ടും വരും തലമുറകളെ അതിനാഹ്വാനം ചെയ്തുകൊണ്ടും ചേതന യുകെ ഐക്യ കേരളത്തിന്റെ 61ആം ജന്മദിനം ആഘോഷിക്കുന്നു. നവംബര്‍ 12ആം തീയതി ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ ഓക്‌സ്‌ഫോഡില്‍ ഇസ്‌ലിപ് വില്ലേജ് ഹാളില്‍ നടക്കുന്ന പൊതുയോഗത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.


പൊതു സമ്മേളനത്തിന് ശേഷം ഓക്‌സ്‌ഫോര്‍ഡിലെയും പരിസരപ്രദേശങ്ങളിലെയും കലാപ്രതിഭകള്‍ അണിനിരക്കുന്ന കാലസന്ധ്യയും ഒരുക്കിയിട്ടുണ്ട്. പൊതുയോഗത്തിലേക്കും തുടര്‍ന്ന് നടക്കുന്ന കാലസന്ധ്യയിലേക്കും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്തുകൊണ്ട് കേരളപ്പിറവി ദിനാഘോഷം ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് ചേതന ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ചേതന യുകെയുടെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റാണ് ഇക്കുറി കേരളപ്പിറവി ആഘോഷത്തിന് വേദിയൊരുക്കുന്നത്.


കേരളപ്പിറവി ആഘോഷവേദിയുടെ വിലാസം

Sent from my iPhone

Church Lane, Islip

Kidlington, Oxford

OX5 2TA

 • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
 • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
 • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
 • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
 • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
 • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
 • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
 • ഓര്‍മ്മയില്‍ ഒരു ഗാനം (നാലാമത് എപ്പിസോഡ്)
 • 2018ലെ യു.കെ വള്ളംകളി ജൂണ്‍ 30ന്; ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway