സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വൈദീക പരിശീലനകേന്ദം ആരംഭിച്ചു

പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വൈദീകവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി അമലോത്ഭവ സെമിനാരി പ്രസ്റ്റണില്‍ ആരംഭിച്ചു. വ്യാഴാഴ്ച ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ.ഡോ. മൈക്കിള്‍ ജി. കാമ്പല്‍ ഒ. എസ്. എ. ആണ് ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചത്. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയാണ് ഗ്രേറ്റ്ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിനോടു ചേര്‍ന്ന് വൈദീകപരിശീലന കേന്ദ്രം ആരംഭിക്കാന്‍ സാധിച്ചതും ഗ്രേറ്റ് ബ്രിട്ടണില്‍ വളര്‍ന്ന മൂന്നു വൈദീക വിദ്ധ്യാര്‍ത്ഥികളെ ലഭിച്ചതെന്നും ബിഷപ്പ് മൈക്കിള്‍ ഉത്ഘാടന സന്ദേശത്തില്‍ പറഞ്ഞു.


രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രോട്ടോ സിഞ്ചെല്ലുസ് റവ.ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., സിഞ്ചെല്ലുസ് റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, റവ. കാനന്‍ റോബര്‍ട്ട് ഹോണ്‍, ഫാ.റോബര്‍ട്ട് ബില്ലിംഗ്, ഫാ. ജോണ്‍ മില്ലര്‍, ഫാ. ഡാനിയേല്‍ എറ്റിനേ, റവ. ഡോ. സോണി കടംതോട്, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. മാത്യു മുളയോലില്‍ , ഫാ. അജീഷ് കുമ്പുക്കല്‍, ഫാ. ഫാന്‍സുവ പത്തില്‍, സി. ഷാരണ്‍ സി. എം. സി., സി. ഡോ. മേരിആന്‍ സി. എം. സി., സി. റോജിറ്റ് സി. എം. സി., വൈദീക വിദ്ധ്യാര്‍ത്ഥികളായ റ്റിജു ഒഴുങ്ങാലില്‍, റ്റോണി കോച്ചേരി, ജെറിന്‍ കക്കുഴി, അല്മായ പ്രതിനിധികള്‍ എന്നിവരടക്കം ധാരാളം വിശ്വാസികള്‍ ആശീര്‍വാദ കര്‍മ്മത്തില്‍ പങ്കുചേര്‍ന്നു.

 • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway