സ്പിരിച്വല്‍

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം 25ന് ക്രോയ്ഡോണില്‍

ലണ്ടന്‍ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി . ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീതോത്സവമാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം അഥവ ഏകാദശി സംഗീതോത്സവം . പാടാന്‍ തുടങ്ങുന്ന വരും പാടി തികഞ്ഞവരുമടക്കം കുറേ പേര്‍ സംഗീതാര്‍ച്ചന നടത്തുനത്തിനുള്ള ഒരുക്കത്തിലാണ് . ശ്രീകോവിലില്‍ നിന്നുള്ള അഗ്നി സംഗീത മണ്ഡപത്തിലേക്ക് പകര്‍ന്നു നല്‍കുതോടെ ക്രോയ്‌ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുപവനപുരിയായി ശുദ്ധ സംഗീതത്തിന്റെ അലകളുയരും.
നഷ്‌പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിലൂടെ യു.കെ യിലെ തന്നെ പ്രഗത്ഭരായ സംഗീതജ്ഞന്‍മാര്‍ക്കും തുടക്കകാര്‍ക്കും ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കുംവിധം ഗാനാര്‍ച്ചന നടത്തുന്നതിനുള്ള വേദികൂടിയാണ് .
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെ യിലെ അനുഗ്രഹീത കലാകാരനായ രാജേഷ് രാമന്‍ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. യു. കെ യിലെ തന്നെ അറിയപ്പെടുന്ന സംഗീതജ്ഞന്‍മാരായ സമ്പത് കുമാര്‍ (സപ്തസ്വര സ്കൂള്‍ ഓഫ് മ്യൂസിക്), ദൊരൈബാലു (ദൊരൈ സ്വാമി സ്കൂള്‍ ഓഫ് മ്യൂസിക് ), ചെന്നൈ സിസ്റ്റേഴ്സ് , ഘടം പ്രകാശ്, മഹേഷ് രാജഗോപാല്‍ (ഏഷ്യാനെറ്റ് ടാലന്റ് ഹണ്ട് വിന്നര്‍ ) എന്നിവരും. ശാലിനി ശിവശങ്കര്‍ നേതൃത്വം നല്കുന്ന ഉപഹാര്‍ സ്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ്‌ മ്യൂസിക്കിലെ കുട്ടികളും. യു. കെ യിലെ മറ്റു സംഗീതസ്കൂളുകളിലെ കുട്ടികളും ചേരുമ്പോള്‍ ഈ വര്‍ഷത്തെയും സംഗീതോത്സവം യു.കെ മലയാളികള്‍ക്ക് സംഗീതാസ്വാദനത്തിന്റെ പ്രതീക്ഷകളാണ് നല്‍കുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu: 07828137478, Rajesh Raman: 07874002934 Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

 • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway