സിനിമ

ഇന്നും ദിലീപേട്ടന്‍ എന്നു മാത്രമേ മഞ്ജു പറയു: മഞ്ജു വാര്യരേക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നു


ദിലീപ് നായകനായ ചിത്രം രാമലീല ബഹിഷ്‌ക്കരിക്കണം എന്നു പറഞ്ഞു പലരും രംഗത്ത് എത്തി എങ്കിലും രാമലീല എല്ലാവരും തീയറ്ററില്‍ പോയി കാണണം എന്ന നിലപാടായിരുന്നു മഞ്ജു വാര്യരുടേത്. പലരും ഇവരുടെ ഈ നിപാടിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മഞ്ജുവിന്റെത് പക്വമായ തീരുമാനമായിരുന്നു എന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹി പ്രവര്‍ത്തകയുമായ ഭാമഗ്യലക്ഷ്മി പറയുന്നു. മഞ്ജു വാര്യര്‍ എന്ന സ്ത്രീയെയും അഭിനേത്രിയേയും കുറിച്ചു ഭാഗ്യലക്ഷ്മി പറയുന്നത് ഇങ്ങനെ.

വളരെ വലിയൊരു കലാകരിയാണു മഞ്ജു, നൃത്തവും അഭിനയവുമാണ് അവളുടെ ലക്ഷ്യം. കലാരംഗത്തേയ്ക്കു തിരിച്ചു വരുമ്പോള്‍ അവള്‍ അഭിനയിക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. നല്ലൊരു ഡാന്‍സറാകുക, പില്‍ക്കാലത്ത് ഒരു ഡാന്‍സിങ്ങ് സ്‌കൂള്‍ തുടങ്ങുക, കുറെ കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക അതൊക്കൊയായിരുന്നു അവരുടെ ലക്ഷ്യം, പക്ഷേ 14 വര്‍ഷം കഴിഞ്ഞിട്ട് ഒന്നുമില്ലാതെ ജീവിതം തുടങ്ങുകയാണല്ലൊ, സ്വഭാവികമായും സാമ്പത്തിക ഭദ്രത ആവശ്യമുണ്ടാകുമല്ലോ. അതിനാണ് അഭിനിക്കാന്‍ തുടങ്ങിയത്. സിനിമ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുമെന്നും അന്നു തന്റെ കൈയില്‍ നൃത്തമെന്ന കലയുണ്ടാകുമെന്നും അവര്‍ക്ക് നന്നായി അറിയാം എന്നു ഭാഗ്യലക്ഷ്മി പറയുന്നു.


ഒരിക്കല്‍ മാത്രമാണു മഞ്ജു തന്റെ മുമ്പില്‍ കരഞ്ഞിട്ടുള്ളത്. മടങ്ങി വരവില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ ആദ്യമായി നൃത്തം ചെയ്തപ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. അവസാനഐറ്റം മഹിഷാസുര മര്‍ദ്ദിനിയൊ മറ്റോ ആയിരുന്നു. ശൂലം കൊണ്ടു മുമ്പില്‍ വന്നു നില്‍ക്കുന്നതു കണ്ടപ്പോള്‍ ഒരു ദേവി വന്നു നില്‍ക്കുന്നതു പോലെ തോന്നി. എന്റെ കണ്ണീലൂടെ കണ്ണീരങ്ങനെ വരുന്നുണ്ടായിരുന്നു. കളി കഴിഞ്ഞു സദസിനെ തൊഴുമ്പോള്‍ ക്യാമറമന്മാരടക്കം ഒരുപാടു പേരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ദൈവമേ ഈ കൂട്ടിയേയാണോ ഇത്രയും കാലം മുറിക്കുള്ളില്‍ അടച്ചിട്ടിരുന്നത് എന്നായിരുന്നു അവിടുത്തെ സംസാരം.

സ്‌റ്റേജിനു പിറകില്‍ ചെല്ലുമ്പോള്‍ അവള്‍ ആളുകള്‍ക്കു നടുവിലാണ്. ഞാന്‍ കെട്ടിപിടിച്ച് പിന്നെ വിളിക്കാമെന്നു പറഞ്ഞു പോന്നു. പിറ്റെ ദിവസം ഞാന്‍ വിളിച്ചു. എന്നിട്ട് നൃത്തം കണ്ടപ്പോള്‍ എനിക്കു തോന്നിയയതും ആളുകളുടെ പ്രതികരണത്തേക്കുറിച്ചും പറഞ്ഞു. അതു കേട്ടപ്പോള്‍ അവര്‍ ഏങ്ങിയേങ്ങിക്കരയുകയായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇന്നും ദിലീപിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ദിലീപേട്ടന്‍ എന്നു മാത്രമാണ് മഞ്ജു പറയുന്നത് എന്നും ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നു.

 • അമ്മയുടെ വഴിയേ ലിസിയുടെ മകള്‍ കല്യാണിയും സിനിമയിലേക്ക്: ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
 • ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച മായാനദിയുടെ തകര്‍പ്പന്‍ ട്രെയിലറെത്തി
 • ദീപികയുടേയും ബന്‍സാലിയുടെയും തല വെട്ടാന്‍ അഞ്ചുകോടി പ്രഖ്യാപിച്ചു ക്ഷത്രിയ യുവ മഹാസഭ നേതാവ്
 • ഇറാക്കിലെ നഴ്‌സുമാരുടെ ദുരിത ജീവിതം പറഞ്ഞ 'ടേക്ക് ഓഫ്' ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തില്‍
 • ആ രംഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അറപ്പ് തോന്നും; ബോളിവുഡ് ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് റായി ലക്ഷ്മി
 • മെഴ്‌സിഡസ് ബെന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; അമിതാഭ് ബച്ചന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
 • തമിഴ് സിനിമാ ചേരുവകളെ ട്രോളി നയന്‍താരയെ വാഴ്ത്തി അമലപോള്‍
 • സിനിമയില്ല, വിവാഹമോചനവും; ഗ്രാനൈറ്റ് ബിസിനസില്‍ വിജയക്കൊടി പാറിച്ചു പ്രിയാരാമന്‍
 • തെലുങ്കിലെ മികച്ച സഹനടനായി മോഹന്‍ലാല്‍; ജനതാ ഗാരേജിന് ആറ് അവാര്‍ഡുകള്‍
 • എന്നെക്കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു- കുഞ്ചാക്കോ ബോബന്‍ , എന്തേ പാലായ്ക്ക് വന്നില്ലെന്ന് റിമി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway