സിനിമ

നഗ്നയാക്കപ്പെട്ടതു പോലെ തോന്നി: ബോളിവുഡിലെ ആദ്യ പ്രമോഷന്‍ അനുഭവത്തെ കുറിച്ച് പാര്‍വതി


സിനിമയുടെ പ്രമോഷന്‍ അത്ര സുഖകരമായ അനുഭവമല്ല എന്നു പറയുകയാണു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മലയാള താരം പാര്‍വതി. ഒരു തരത്തില്‍ നഗ്നയാക്കപ്പെട്ട പ്രതീതിയാണ് സിനിമ പ്രമോഷന്‍ എന്നു പാര്‍വതി പറയുന്നു. മാര്‍ക്കറ്റിങ്ങുമായി താതാമ്യം പ്രാവിച്ചു വരുന്നേയുള്ളു എന്ന് പാര്‍വതി ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഞാന്‍ ഈ മാര്‍ക്കറ്റിങ്ങുമായി താതാത്മ്യം പ്രാപിച്ചുവരുന്നേയുള്ളൂ. ഇവിടെ സിനിമാ വ്യവസായം കുറേക്കൂടി വലുതാണ്. നമുക്ക് ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാല്‍ നമ്മള്‍ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്നയാക്കപ്പെട്ട അനുഭവം. അതെ നഗ്നയാക്കപ്പെട്ടതുപോലെ തന്നെ. ഇതാണ് എനിക്ക് ഈ മാര്‍ക്കറ്റിങ്ങുമായി ഒത്തുപോകാന്‍ കഴിയാത്ത ഒരു കാരണം.


ഞാന്‍ ഇതുമായി അത്ര പരിചിതമല്ല. തെന്നിന്ത്യന്‍ സിനിമയില്‍ നമ്മള്‍ ഇത്രയും മാര്‍ക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മള്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുമില്ലല്ലോ. ഒരുകാലത്ത് സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് അടിപ്പെട്ട് ജീവിക്കുകയായിരുന്നു. ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിവരികയാണ്. ഇപ്പോള്‍ സ്ത്രീകളും നോ പറയാന്‍ പഠിച്ചുതുടങ്ങി. അതിനുള്ള ഒരു അവസരമുണ്ട് അവര്‍ക്ക്. എനിക്കൊരു പത്ത്-പതിനൊന്ന് വയസ്സുള്ള കാലത്തൊന്നും അത്തരമൊരു അവസരം നടികള്‍ക്ക് ഉണ്ടായിരുന്നില്ല എന്നു പാര്‍വതി പറഞ്ഞു.

 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
 • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
 • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
 • മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗികതാല്‍പര്യം ഉള്ളവര്‍ ; വഴങ്ങാത്തവരെ ഒഴിവാക്കും -സജിതാ മഠത്തില്‍
 • സിനിമയില്‍ പശു വേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്; ഒന്നും മനസിലാകുന്നില്ലെന്ന് സലീംകുമാര്‍
 • നായകനെ കാണുന്നത് അച്ഛന്റെ സ്ഥാനത്ത്; പ്രണയരംഗങ്ങള്‍ വേണ്ടെന്ന് നയന്‍താര
 • 'ആമി'യില്‍ വിദ്യാബാലന്‍ നായികയായിരുന്നെങ്കില്‍ ലൈംഗികത കടന്നുവന്നേനെ - കമല്‍ പറയുന്നു
 • ഗുണ്ടാത്തലവന്റെ വധഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്റെ ലൊക്കേഷനില്‍ നാടകീയ സംഭവങ്ങള്‍ ; ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway